ഇന്ത്യയില്‍ നിന്നുള്ള നാളികേര കയറ്റുമതി മൂല്യത്തില്‍ 13.5 ശതമാനം വര്‍ധന

single-img
19 May 2015

Some Thoughts While Plucking Coconut Treeകൊച്ചി: കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇന്ത്യയില്‍ നിന്നുള്ള നാളികേര കയറ്റുമതി മൂല്യത്തില്‍ 13.5 ശതമാനം വര്‍ധന. കയറും കയറുത്പന്നങ്ങളും ഒഴികെയുള്ള ഉത്പന്നങ്ങളുടെ കയറ്റുമതി 1311.45 കോടി രൂപയായി ഉയര്‍ന്നു. 2013-14 ല്‍ ഇത് 1156.12 കോടിയായിരുന്നു.

അതേസമയം, ഉത്തേജിത കാര്‍ബണിന്റെ കയറ്റുമതി മൂല്യത്തില്‍ ഇടിവ് രേഖപ്പെടുത്തി. 2013-14 ല്‍ 558 കോടി രൂപ ഈ ഇനത്തില്‍ ലഭിച്ചിരുന്നു. ഉത്തേജിത കാര്‍ബണ്‍ നിര്‍മാണത്തിലെ അസംസ്‌കൃത വസ്തുവായ ചിരട്ടക്കരിയുടെ ആഭ്യന്തര വില ഉയര്‍ന്നതും ഇന്ത്യന്‍ നിര്‍മ്മിത ഉത്തേജിത കാര്‍ബണിന്റെ അന്താരാഷ്ട്ര മത്സരക്ഷമത കുറഞ്ഞതുമാണ് കയറ്റുമതി ഇടിയാന്‍ കാരണം.

2014-15 വര്‍ഷത്തില്‍ ഉണ്ട കൊപ്രയുടെ പാക്കിസ്ഥാനിലേക്കുളള കയറ്റുമതി 183.06 കോടി രൂപയാണ്. വെര്‍ജിന്‍ കോക്കനട്ട് ഓയിലിന്റെ കയറ്റുമതിയില്‍ മൂല്യത്തിലും അളവിലും മുന്‍ വര്‍ഷത്തേക്കാള്‍ വന്‍ വര്‍ധന രേഖപ്പെടുത്തി.