കെ.എസ്.ഇ.ബി പന്തളം സെക്ഷനോഫീസില്‍ ബില്ലടക്കാനെത്തുന്ന പ്രായമായ വ്യക്തികള്‍ക്ക് പ്രത്യേക ക്യൂവില്‍ നില്‍ക്കണമെങ്കില്‍ സവയസ്സ് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് കാണിക്കണമെന്ന് അസി. എഞ്ചിനീയര്‍

single-img
18 May 2015

AEപന്തളത്തുള്ള വൈദ്യുതി ഓഫീസില്‍ വൈദ്യുതി ബില്ലടക്കാന്‍ വരുന്ന മുതിര്‍ന്ന പൗരന്മാര്‍ വയസ് തെളിയിക്കുന്നതിനുള്ള രേഖ കാണിച്ചാല്‍ പ്രത്യേക ക്യൂവില്‍ നില്‍ക്കാം. കെ.എസ്.ഇ.ബി പന്തളം സെക്ഷനോഫീസിലാണ് വിചിത്രമായ പരിഷ്‌കാരം നടപ്പിലാക്കിയിരിക്കുന്നത്. അസി. എന്‍ജിനീയറുടെതാണ് ഈ അറിയിപ്പ്.

സീനിയര്‍ സിറ്റിസണ്‍ പ്രായം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാല്‍ പ്രത്യേക ക്യൂവില്‍ നില്ക്കാവുന്നതാണെന്ന് ക്യാഷ് കൗണ്ടറിനു മുമ്പില്‍ അസി. എന്‍ജിനീയറുടേതായുള്ള ഒപ്പോടുകൂടി അറിയിപ്പ് പതിപ്പിച്ചിട്ടുമുണ്ട്.

പന്തളം, പന്തളം തെക്കേക്കര, തുമ്പമണ്‍, ഇടപ്പോണ്‍ തുടങ്ങിയ പ്രദേശങ്ങളിലായി ഇരുപത്തി അയ്യായിരത്തിലേറെ ഉപഭോക്താക്കളാണ് പന്തളം സെക്ഷനു കീഴിലുള്ളതിനാല്‍ ബില്ലടക്കാന്‍ എന്നും ഇവിടെ വന്‍ തിരക്കാണുള്ളത്. ഇവിടെ ടോക്കണ്‍ പ്രിന്റിംഗ് മെഷീന്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും അത് പ്രവര്‍ത്തിക്കുന്നില്ല. അത് പ്രവര്‍ത്തിപ്പിക്കാന്‍ നടപടിയെടുക്കാതെ, പ്രത്യേക ക്യൂവില്‍ നില്ക്കണമെങ്കില്‍ പ്രായം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുമായി എത്തണമെന്നു പറയുന്ന നടപടി ജനങ്ങളുടെ വന്‍ പ്രതിഷേധത്തിന് വഴിവെച്ചിരിക്കുകയാണ്.