അച്ഛേ ദിന്‍ സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികം ആഘോഷിക്കാന്‍, ഇന്ധന വിലവര്‍ധന ആഘോഷിക്കണമെന്ന് ഒമര്‍ അബ്ദുള്ള

single-img
17 May 2015

omar-എന്‍ഡിഎ സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായിട്ടാണ് ഇന്ധന വിലവര്‍ധനയെന്ന് ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയുടെ ട്വീറ്റ്. അച്ഛേ ദിന്‍ സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികം ആഘോഷിക്കാന്‍, ഇന്ധന വിലവര്‍ധന ആഘോഷിക്കൂ’ എന്നാണ് ഒമറിന്റെ ട്വീറ്റ് ചെയ്തിരിക്കുന്നത്.

ഡോളറിനനുസരിച്ചുള്ള ആഗോള എണ്ണ വിലയിലുള്ള വ്യതിയാനത്തെക്കുറിച്ച് ആളുകളെ സര്‍ക്കാര്‍ പഠിപ്പിക്കുകയാണെന്നും യുപിഎ ഭരണക്കാലത്ത് ഇതു കണ്ടിട്ടില്ലെന്നും മോഡി സര്‍ക്കാരിനെ പരിഹസിച്ച് ഒമര്‍ ട്വീറ്റ് ചെയ്തു. കുറച്ചുകാലത്തേക്ക് ടെറാക്കോട്ട യുദ്ധവീരന്‍മാര്‍ പ്രധാനമന്ത്രിയെ പിന്തുടരുമെന്ന് തോന്നുന്നുണ്ടെന്ന കമന്റോടെ ചൈന സന്ദര്‍ശനത്തിനിടെ മ്യൂസിയം സന്ദര്‍ശിച്ച മോഡിയുടെ എഡിറ്റ് ചെയ്ത ചിത്രവും ഒമര്‍ ട്വീറ്റ് ചെയ്തിട്ടുണ്ട്.

പെട്രോള്‍ ലിറ്ററിന് 3.13 രൂപയും ഡീസല്‍ ലിറ്ററിന് 2.71രൂപയുമാണ് ഇന്നലെ സര്‍ക്കാര്‍ വര്‍ധിപ്പിച്ചത്. ഈ മാസം ഇത് രണ്ടാം തവണയാണ് സര്‍ക്കാര്‍ ഇന്ധന വില കുത്തനെ വര്‍ധിപ്പിച്ചത്.