ചികിത്സയിലിരിക്കുന്ന ഉമ്മയെ കാണാന്‍ മഅ്ദനിക്ക് അഞ്ച് ദിവസത്തേക്ക് കേരളത്തില്‍ പോകാന്‍ സുപ്രീംകോടതിയുടെ അനുമതി

single-img
15 May 2015

MADANI-1731-PM-214x300ചികിത്സയില്‍ കഴിയുന്ന ഉമ്മയെ കാണാന്‍ പിഡിഡി നേതാവ് അബ്ദുള്‍ നാസര്‍ മഅ്ദനിക്ക് അഞ്ച് ദിവസത്തേക്ക് കേരളത്തില്‍ പോകാന്‍ സുപ്രീംകോടതിയുടെ അനുമതി. തിരുവനന്തപുരത്ത് ചികിത്സയിലിരിക്കുന്ന ഉമ്മയെ കാണാനും അവരോടൊപ്പം ചെലവഴിക്കാനും മഅ്ദനിയുടെ ജാമ്യാപേക്ഷയില്‍ ഇളവ് വേണമെന്ന ആവശ്യം പരിഗണിച്ചാണ് ജാമ്യ വ്യവസ്ഥയില്‍ ഇളവ് അനുവദിച്ചത്.

മഅ്ദനിയെ കേരളത്തിലേക്ക് അയക്കുന്നതിനെ കര്‍ണാടക സര്‍ക്കാര്‍ ആദ്യം മുതല്‍ ശക്തമായ എതിര്‍പ്പ് പ്രകടമാക്കിയിരുന്നു. ചികിത്സ സംബന്ധിച്ച് മഅ്ദനി ഉന്നയിച്ച ആവശ്യങ്ങള്‍ നിലവില്‍ കോടതി അംഗീകരിച്ചിട്ടില്ല. ബംഗളൂരു വിട്ട് പോകരുതെന്നായിരുന്നു നിലവിലുണ്ടായിരുന്ന വ്യവസ്ഥ.

ബംഗളൂരു സ്‌ഫോടനക്കേസില്‍ വിചാരണ പൂര്‍ത്തിയാക്കാന്‍ രണ്ട് വര്‍ഷം വേണ്ടി വരുമെന്ന് വിചാരണ കോടതി സുപ്രീം കോടതിക്ക് കത്ത് നല്‍കിയിരുന്നു. ഈ സാഹചര്യത്തിലാണ് മഅദനിയുടെ ജാമ്യാപേക്ഷയില്‍ ഇളവ് വേണമെന്ന ആവശ്യം കോടതി ഇന്ന് പരിഗണിച്ചത്. കേസ് ജൂലൈ അഞ്ചിലേക്ക് മാറ്റിയിട്ടുണ്ട്.