സ്‌പൈസ് ഫയര്‍വണ്‍ എംഐ എഫ്എക്‌സ് 2 സ്മാര്‍ട്ട്‌ഫോൺ ഇന്ത്യയിൽ-വില 2,799 രൂപ

single-img
14 May 2015

spice-fire-one-ഇന്ത്യന്‍ കമ്പനിയായ സ്‌പൈസ് തങ്ങളുടെ പുതിയ സ്മാര്‍ട്ട്‌ഫോണ്‍ പുറത്തിറക്കി. ഫയര്‍വണ്‍ എംഐ എഫ്എക്‌സ് 2വിന്റെ വില 2,799 മാത്രം. കമ്പനിയുടെ ഇ കൊമേഴ്‌സ് വെബ്‌സൈറ്റ് സഹോലിക്കില്‍ നിന്നും സ്മാര്‍ട്ട്‌ഫോണ്‍ സ്വന്തമാക്കാം.

ഫയര്‍ഫോക്‌സ് ഒഎസ് 1.4ലാണ് സ്മാര്‍ട്ട്‌ഫോണ്‍ പ്രവര്‍ത്തിക്കുക. ഡ്യുവല്‍ സമിം, 3.5 ഇഞ്ച് എച്ച് വിജിഎ റെസലൂഷന്‍ എല്‍സിഡി ഡിസ്‌പ്ലേ, 1 ജിഗാഹെട്‌സ് പ്രൊസസര്‍, 256 എംബി റാം, 2 മെഗാപിക്‌സ് റിയര്‍ ക്യാമറ, 1.3 മെഗാപിക്‌സല്‍ ഫ്രണ്ട് ക്യാമറ,  യുഎസ്ബി കണക്റ്റിവിറ്റി തുടങ്ങിയവയാണ് പ്രധാന ഫീച്ചറുകള്‍.

32 ജിബി വരെ വര്‍ധിപ്പിക്കാവുന്ന 512എംബി ഇന്‍ബില്‍റ്റ് സ്റ്റോറേജ്, 1100mAh ബാറ്ററി എന്നിവയാണ് മറ്റ് പ്രത്യേകതകള്‍. ബാറ്ററി പൂര്‍ണമായും ചാര്‍ജ് ചെയ്താല്‍ ആറര മണിക്കൂര്‍ തുടര്‍ച്ചയായി സംസാരിക്കാം.