ലണ്ടനില്‍ മലയാളി കുടുംബം മരിച്ചനിലയില്‍;കൊലപാതകമെന്ന് സംശയം

single-img
13 May 2015
bloodതൃശൂര്‍: ലണ്ടനില്‍ തൃശൂര്‍ സ്വദേശികളായ അമ്മയേയും ഇരട്ടകുട്ടികളെയും മരിച്ച നിലയില്‍ കണ്ടെത്തി. മരണകാരണം ഇപ്പോഴും അവ്യക്തമായി തുടരുകയാണെങ്കിലും കൊലപാതകമാണോ എന്നും സംശയമുണ്ട്. തൃശൂര്‍ കോലാഴി പുല്ലറക്കാട്ടില്‍ രതീഷിന്റെ ഭാര്യ  ഷിജി (37) ഇരട്ടക്കുട്ടികളായ പതിമൂന്നു വയസുള്ള നേഹ, നിയ എന്നിവരാണ് മരിച്ചത്.
ലണ്ടനിലെ സ്വകാര്യ ആശുപത്രിയിലെ സോഷ്യല്‍ വര്‍ക്കറാണ് ഷിജി. ഇവരുടെ ഫ്‌ളാറ്റിലാണ് മൃതദേഹങ്ങള്‍ കണ്ടത്. ലണ്ടന്‍ പൊലീസാണ് നാട്ടില്‍ വിവരം അറിയിച്ചത്.