നമ്പറിനാണോ സ്‌കൂട്ടറിനാണോ വില, ആക്ടീവ സ്‌കൂട്ടറിന്റെ ഇഷ്ട നമ്പര്‍ ലഭിക്കാന്‍ ചിലവഴിച്ചത് എട്ട് ലക്ഷം

single-img
12 May 2015

1340711314Honda-Active-Sunbeam-Whiteവെറും അന്‍പതിനായിരം ആക്ടീവ സ്‌കൂട്ടറിന് ഇഷ്ടനമ്പര്‍ കിട്ടാന്‍ ചണ്ഡീഗഢിലെ ബിസിനസ്സുകാരനായ കന്‍വാല്‍ജിത്ത് ചിലവഴിച്ചത് 8.1 ലക്ഷം രൂപ. സി.എച്ച് 01 ബി.സി 0001 എന്ന നമ്പര്‍ ലഭിക്കാനാണ് ഈ ബിസിനസ്സുകാരന്‍ ഇത്രയും തുക മുടക്കിയത്. മകന്റെ പുത്തന്‍ ബൈക്കിനും മറ്റൊരു വാഹനത്തിനും ഇയാള്‍ 2.6 ലക്ഷം മുടക്കുകയും ചെയ്തു. വെറും ഒരു സ്‌കൂട്ടറിന് ഇത്രയും വലിയ തുക മുടക്കിയത് ദേശീയ മാധ്യമങ്ങളില്‍ പോലും വലിയ ചര്‍ച്ചയായിരിക്കുകയാണ്.