അമ്മയെ നഷ്ടപ്പെട്ട് തെരുവിലലഞ്ഞ പൂച്ചക്കുട്ടികള്‍ക്ക് മാതാവായി മാറിയത് അവരുടെ വര്‍ഗ്ഗശത്രുവായ, സ്വന്തം മക്കളെ നഷ്ടപ്പെട്ട ഒരു നായ

single-img
12 May 2015

cats

മനുഷ്യര്‍ കാണേണ്ട ഒരു കാഴ്ചയാണ്ത്. കണ്ടുപഠിമക്കണ്ട കാര്യവും. ഇക്കാലത്ത് മനുഷ്യബുദ്ധിക്ക് തോന്നാത്തതും ജന്തുക്കളില്‍ മാത്രം കണ്ടുവരുന്നതുമായുള്ള ഒരു സവിശേഷതയാണ് ഈ കാഴ്ച. വലിയൊരു സന്ദേശത്തിലേക്ക് കൂടിയാണ് ഈ കാഴ്ച വിരല്‍ ചൂണ്ടുന്നതെന്ന് നിസംശയം പറയാം.

അമ്മയെ നഷ്ടപ്പെട്ട് തെരുവിലലഞ്ഞ പൂച്ചക്കുട്ടികള്‍ക്ക് മാതാവായി മാറിയത് അവരുടെ വര്‍ഗ്ഗശത്രുവായ, സ്വന്തം മക്കളെ നഷ്ടപ്പെട്ട ഒരു നായയാണ്. കാലാകാലങ്ങളായി ആജന്മ ശത്രുക്കളെന്ന് പാഠം ചൊല്ലിത്തന്നതിനും മേലെയാണ് ഈ കാഴ്ച മനുഷ്യനെ നയിക്കുന്നത്. കുറവിലങ്ങാട് വയലാ വാഴക്കാല കോളനിയിലെ കീപ്പുറത്ത് അപ്പച്ചന്റെ വീട്ടിലാണ് അമ്മയെ നഷ്ടപ്പെട്ട നിലയില്‍ ശതരുവില്‍ നിന്നും കിട്ടിയ പൂച്ചക്കുട്ടികള്‍ക്ക് അമ്മയായി പഞ്ചാലിയെന്നു വിളിക്കുന്ന നായ മാറിയത്.

അപ്പച്ചന്റെ മക്കളായ ജിതിനും നിഥിനുമാണ് തെരുവില്‍ അലഞ്ഞ നായക്കുട്ടിയെ മൂന്നുവര്‍ഷം മുമ്പ് വീട്ടില്‍ ശകാണ്ടുവന്നത്. പാഞ്ചാലിയെന്ന് മപരിട്ട് അവര്‍ വളര്‍ത്തുകയായിരുന്നു. നായ രണ്ടു്രപാവശ്യം പ്രസവിച്ചുവെങ്കിലും ഒരു കുട്ടിയെപ്പോലും ജീവനോടെ കിട്ടിയില്ല.

ഇതിനിടെയാണ് ആറുമാസം മുമ്പ് തള്ളയെ നഷ്ടപ്പെട്ട രണ്ട് പൂച്ചക്കുട്ടികളെ തെരുവില്‍ നിന്നും ഇവര്‍ക്ക് കിട്ടുന്നത്. പൂച്ചക്കുട്ടികളെ കൊണ്ടുവന്ന് വീട്ടില്‍ വിട്ട വീട്ടുകാരെ അമ്പരപ്പിച്ചുകൊണ്ടായിരുന്നു നായയും പൂച്ചക്കുട്ടികളും തമ്മില്‍ സൗഹൃദമായത്. ഈ നായയുടെ പാല്‍കുടിച്ചാണ് ഈ പൂച്ചക്കുട്ടികള്‍ വളര്‍ന്നത്. അക്ഷരാര്‍ത്ഥത്തില്‍ പൂച്ചക്കുട്ടികള്‍ക്ക് അമ്മയായി നായ മാറുകയായിരുന്നു.

ഇവര്‍ ുേന്നുപേരും ചേര്‍ന്നു തന്നെയാണ് വീട്ടുകാര്‍ നല്‍കുന്ന ഭക്ഷണം കഴിക്കുന്നതും ഉറങ്ങുന്നതും കളിക്കുന്നതും മറ്റും. മനുഷ്യന് സാധിക്കാത്ത സ്‌നേഹമെന്ന ആശയം ചെറിയ രീതിയിലായാലും മനുഷ്യര്‍ക്ക് മനസ്സിലാക്കിക്കൊടുക്കാനുള്ള ശ്രമമാണെന്നു തോന്നും നായയുടെയും പൂച്ചക്കുട്ടികളുടെയും ഈ സൗഹൃദം കണ്ടാല്‍.