Categories: National

പതിനൊന്നാം മാസത്തില്‍ വീട്ടുകാര്‍ നടത്തിയ ശൈശവവിവാഹം യുവതി വേണ്ടെന്നു വെച്ചു; ഗ്രാമപഞ്ചായത്ത് യുവതിയുടെ കുടുംബത്തിന് 16 ലക്ഷം രൂപ പിഴയിട്ടു

പതിനൊന്നാം മാസത്തില്‍ വീട്ടുകാര്‍ നടത്തിയ ശൈശവവിവാഹം വേണ്ടെന്നു പറഞ്ഞ യുവതിയ്ക്ക് 16 ലക്ഷം രൂപ പിഴ. രാജസ്ഥാനിലെ ജോധ്പൂരിലാണ് സംഭവം. 19 കാരിയായ ശാന്താദേവിയാണ് വീട്ടുകാര്‍ പതിനൊന്നാം മാസത്തില്‍ നടത്തിയ വിവാഹത്തിനെ എതിർത്തത്. നാട്ടാചാര പ്രകാരം ശാന്താദേവിയെ പതിനൊന്നാം മാസത്തില്‍ ഒമ്പതു വയസ്സിന് മൂത്ത ആൺകുട്ടിയക്കൊണ്ട് വിവാഹം ചെയ്യിച്ചിരുന്നു.വിവാഹത്തിന് ശേഷം അധികം വൈകാതെ ശാന്താദേവിയും കുടുംബവും ഗ്രാമത്തില്‍ നിന്നും നഗരത്തിലേക്ക് മാറി താമസിച്ചു.

ശാന്താദേവി തന്റെ 16ാം വയസ്സിലാണ് വിവാഹത്തെക്കുറിച്ച് അറിയുന്നത്. അന്നു തന്നെ അവര്‍ അതിനോട് എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. ബിരുദ വിദ്യാര്‍ഥിനിയായ ശാന്താദേവിക്ക് പറഞ്ഞു വെച്ച യുവാവ് പത്താംതരം പോലും ജയിച്ചിട്ടില്ല. വിദ്യാഭ്യാസമില്ലാത്ത ഒരാളെ വിവാഹം കഴിക്കാന്‍ താല്‍പ്പര്യമില്ലെന്ന് അറിയിച്ചതോടെയാണ് ഗ്രാമപഞ്ചായത്ത് 16 ലക്ഷം രൂപ പിഴയായി നല്‍കണമെന്ന് ആവശ്യപ്പെട്ടത്. ഭര്‍ത്താവിനൊപ്പം തിരികെ ഗ്രാമത്തില്‍ വന്ന് താമസിക്കാത്ത പക്ഷം പിഴ നല്‍കണമെന്നാണ് ശിക്ഷാവിധി.

ഇതിനെതിരെ ഇവര്‍ വനിതാസംഘടനയുമായി ബന്ധപ്പെട്ടു. ഇതോടെയാണ് വാര്‍ത്ത പുറംലോകം അറിയുന്നത്. സംസ്ഥാന സര്‍ക്കാര്‍ ശാന്താദേവിയ്ക്ക് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തു. വനിതാസംഘടനയുടെ സഹായത്തോടെ പിഴ ചുമത്തിയ ആള്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കാന്‍ ഒരുങ്ങുകയാണ് ശാന്താദേവിയും കുടുംബവും.

Share
Published by
web editor

Recent Posts

കന്യാസ്ത്രീകളുടെ സമരം: നിലപാട് തിരുത്തി കോടിയേരി

തിരുവനന്തപുരം: കന്യാസ്ത്രീകളുടെ സമരത്തില്‍ നിലപാട് മയപ്പെടുത്തി സിപിഎം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കന്യാസ്ത്രീകളുടെ ഇച്ഛാശക്തിയാണ് സമരത്തില്‍ കണ്ടതെന്ന് കോടിയേരി അഭിപ്രായപ്പെട്ടു. എല്‍.ഡി.എഫ് ഭരണമായതിനാല്‍ സ്ത്രീപീഢകര്‍ ഇരുമ്പഴിക്കുള്ളിലാകുന്നതില്‍ മാറ്റമുണ്ടാകില്ലെന്നും…

7 hours ago

ഇന്ത്യയുടെ പ്രതികരണം ധാര്‍ഷ്ട്യം നിറഞ്ഞതെന്ന് ഇംറാന്‍ ഖാന്‍

വിദേശകാര്യ മന്ത്രിമാരുടെ കൂടിക്കാഴ്ചയില്‍ നിന്ന് പിന്മാറിയ ഇന്ത്യയുടെ നിലപാടില്‍ പ്രതികരണവുമായി പാകിസ്താന്‍ പ്രധാനമന്ത്രി ഇംറാന്‍ ഖാന്‍. സമാധാന ചര്‍ച്ചകള്‍ പുനരാരംഭിക്കാനുള്ള തന്റെ വാഗ്ദാനം നിഷേധിച്ച ഇന്ത്യയുടെ നടപടി…

7 hours ago

കായംകുളത്ത് കൂട്ടുകാരന്റെ കാമുകീസംഗമത്തിനു കാവല്‍ നിന്ന പതിനേഴുകാരന്‍ അടുത്ത വീട്ടിലെ സ്ത്രീയുടെ മൊബൈല്‍ ഫോണും സ്വര്‍ണമാലയും കവര്‍ന്നു: പ്രതിയുടെ അതിബുദ്ധിമൂലം മണിക്കൂറുകള്‍ക്കകം പൊലീസിന്റെ പിടിയിലുമായി

കായംകുളത്ത് പ്രവാസി യുവതിയുടെ മൊബൈല്‍ ഫോണും സ്വര്‍ണമാലയും കവര്‍ന്ന കേസില്‍ പതിനേഴുകാരന്‍ അറസ്റ്റില്‍. കൂട്ടുകാരന്റെ കാമുകീസംഗമത്തിനു കാവല്‍ നിന്ന പതിനേഴുകാരനാണ് അടുത്ത വീട്ടിലെ സ്ത്രീയുടെ മൊബൈല്‍ ഫോണും…

8 hours ago

അഭിനയരീതികള്‍ നോക്കിയാല്‍ മോഹന്‍ലാലും ഫഹദും ഒരു പോലെ: സത്യന്‍ അന്തിക്കാട്

അഭിനയരീതികള്‍ നോക്കിയാല്‍ മോഹന്‍ലാലും ഫഹദ് ഫാസിലും ഒരു പോലെയാണെന്നും ഇരുവരും ക്യാമറയ്ക്ക് മുന്നില്‍ വന്നാല്‍ ലോകത്തിലെ ഏറ്റവും എളുപ്പമുള്ള പണി അഭിനയമാണെന്ന് തോന്നിപ്പോകുമെന്നും സംവിധായകന്‍ സത്യന്‍ അന്തിക്കാട്.…

8 hours ago

സിപിഎം എംഎല്‍എ എ.എന്‍ ഷംസീറിന്റെ വണ്ടി തടഞ്ഞ് ടോള്‍ ചോദിച്ചു: ജീവനക്കാരന്‍ അറസ്റ്റില്‍

കോഴിക്കോട് കൊയിലാണ്ടിയില്‍ ടോള്‍ അടയ്ക്കുന്നത് സംബന്ധിച്ച് സിപിഎം എംഎല്‍എ എ.എന്‍ ഷംസീറും ടോള്‍ ബൂത്ത് ജീവനക്കാരനും തമ്മില്‍ തര്‍ക്കം. ഇതേത്തുടര്‍ന്ന് വാഹനം തടഞ്ഞ് ടോള്‍ ചോദിച്ച ടോള്‍ബൂത്ത്…

9 hours ago

റഫാല്‍ വിമാന ഇടപാടില്‍ ഇന്നലെ പറഞ്ഞതില്‍ ഉറച്ചു നില്‍ക്കുന്നുവെന്ന് ഫ്രാന്‍സ്വാ ഒളാന്ദ്: പ്രധാനമന്ത്രി രാജിവയ്ക്കണമെന്ന് കോണ്‍ഗ്രസ്: മോദി ചതിച്ചത് ഇന്ത്യയുടെ ആത്മാവിനെയെന്ന് രാഹുല്‍

റഫാല്‍ വിമാന ഇടപാടുമായി ബന്ധപ്പെട്ട് ഇന്നലെ പറഞ്ഞ കാര്യങ്ങളില്‍ ഉറച്ചു നില്‍ക്കുന്നുവെന്ന് ഫ്രാന്‍സ് മുന്‍ പ്രസിഡന്റ് ഫ്രാന്‍സ്വ ഒളാന്ദിന്റെ ഓഫീസ്. അനില്‍ അംബാനിയുടെ പേര് നിര്‍ദ്ദേശിച്ചത് ഇന്ത്യയെന്നായിരുന്നു…

9 hours ago

This website uses cookies.