ജാതീയമായി അടിച്ചമര്‍ത്തപ്പെട്ടവന്‍ എന്നും അങ്ങനെ തന്നെ; ബ്രിട്ടനില്‍ ഇതാണ് അവസ്ഥയെങ്കില്‍ ഇന്ത്യയിലെ കാര്യം പറയണോ

single-img
11 May 2015

united_kingdomഏത് കാലത്താണ് ഈ മനുഷ്യരുടെ ഇടുങ്ങിയ ചിന്താഗതിയൊന്ന് മാറുക. ഏത് രാജ്യത്ത് ചെന്നാലും ജാതീയമായി അടച്ചമര്‍ത്തപ്പെട്ടവന്റെ അവസ്ഥ അങ്ങനെതന്നെയാവും. സൂര്യനസ്തമിക്കാത്ത നാടും ജാതീയതയുടെ കറുത്ത കരങ്ങളില്‍ എത്തിപ്പെട്ടിരിക്കുന്നു എന്ന് വേണം കരുതാന്‍. യു.കെയില്‍ താഴ്ന്ന ജാതിയിലുള്ള കുട്ടികളെ സ്‌കൂളില്‍ വച്ച് ചാമര്‍, ഭംങ്കി തുടങ്ങിയ ജാതിപേര് പറഞ്ഞ് മേല്‍ ജാതിയിലുള്ള വിദ്യാര്‍ത്ഥികള്‍ അപകീര്‍ത്തിപ്പെടുത്തുകയും അപമാനിക്കുകയും ചെയ്യുന്നുന്നത് ഇപ്പോള്‍ സ്ഥിരംസംഭവമായി മാറിയിരിക്കുകയാണ്.

ജാതിയുടെ അടിസ്ഥാനത്തില്‍ പല തരത്തിലുള്ള പീഡനങ്ങള്‍ ജോലി സ്ഥലങ്ങളില്‍ നിന്ന് അഭിമുഖീകരിക്കേണ്ടി വന്നിട്ടുണ്ടെന്ന് ഭൂരിഭാഗം ഇന്ത്യക്കാരും തുറന്ന് സമ്മതിക്കുന്നുണ്ട്.ബ്രിട്ടണില്‍ പടര്‍ന്നു പിടിക്കുന്ന ജാതിയുടെ പേരിലുള്ള പീഡനത്തിനെതിരെ പ്രതിഷേധം ഉയരുന്നുണ്ട്. മനുഷ്യാവകാശ പ്രവര്‍ത്തകരും യു.കെയിലെ ദളിത് ഓര്‍ഗനൈസേഷനുകളും ഇന്ത്യയിലെ ജാതി വ്യവസ്ഥയെ കുറിച്ച് പ്രതിപാദിക്കുന്ന യു.കെ ഇക്വാലിറ്റി ആക്റ്റിലെ അനുച്ഛേദം നടപ്പാക്കണമെന്ന ആവശ്യവുമായി രംഗത്തെത്തിയിട്ടുണ്ട്.

യു.കെയിലെ എല്ലാ തൊഴില്‍ സ്ഥാപനങ്ങളിലുമുള്ള ജാതി വ്യവസ്ഥയ്‌ക്കെതിരെ പ്രതിഷേധം ഉയര്‍ന്ന് വന്ന സാഹചര്യത്തില്‍ ബ്രിട്ടണിലെ സര്‍ക്കാര്‍ ഇതിനെ കുറിച്ച പഠനം നടത്താന്‍ ഒരു കമ്മീഷനെയും നിയോഗിച്ചിട്ടുണ്ട്.