യു.ഡി.എഫ് മേഖലാ ജാഥ; മാണി ഇന്ന് മുഖ്യമന്ത്രിയെ കാണും

single-img
10 May 2015

mani1വയനാട്: യു.ഡി.എഫ് മേഖലാ ജാഥകള്‍ മാറ്റിവെക്കണമെന്ന ആവശ്യവുമായി ധനമന്ത്രി കെ.എം മാണി ഇന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ കാണും. ബാര്‍ കോഴ അന്വേഷണം നീളുന്നതാണ് മാണിക്ക് ആശങ്ക.

ഘടകകക്ഷികളുടെ അതിരുവിട്ട സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങേണ്ടെന്നും യു.ഡി.എഫ് മേഖലാ ജാഥകള്‍ മാറ്റിവെക്കില്ലെന്നും കെ.പി.സി.സി നേതൃയോഗം പ്രഖ്യാപിച്ചിരുന്നു. ഇതിനോടുള്ള വിയോജിപ്പ് മാണി മുഖ്യമന്ത്രിയെ അറിയിക്കും. മന്ത്രി പി.കെ ജയലക്ഷ്മിയുടെ വിവാഹത്തില്‍ പങ്കെടുക്കാനാണ് ഇരുവരും വയനാട്ടിലെത്തിയത്. കൂടിക്കാഴ്ച എപ്പോഴായിരിക്കുമെന്ന്  വ്യക്തമാക്കിയിട്ടില്ല.

ബാര്‍ കോഴ കേസ് അന്വേഷണം അനന്തമായി നീളുന്ന സാഹചര്യത്തില്‍ ജാഥകള്‍ മാറ്റിവെക്കണമെന്ന നിലപാടില്‍ കേരളാ കോണ്‍ഗ്രസ് ഉറച്ചുനില്‍ക്കുകയാണ്. അന്വേഷണ റിപ്പോര്‍ട്ട് വന്നശേഷം മതി ജാഥയെന്നാണ് അവരുടെ നിലപാട്. ജാഥയെക്കുറിച്ച് ആലോചിക്കാന്‍ ചൊവ്വാഴ്ച യു.ഡി.എഫ് നേതൃയോഗം ചേരുന്നുണ്ട്.