ഫോട്ടോ എടുക്കുമ്പോൾ തന്നെ ചിത്രം പ്രിന്റ് ചെയ്യുന്ന ക്യാമറകളുമായി ഫ്യൂജിഫിലിം; ഇന്ത്യയിലെ വില 6,441 രൂപ മുതല്‍ 10,999 രൂപ വരെ

single-img
9 May 2015

Fujifilm-Instax-Mini-8ന്യൂഡല്‍ഹി: ഫോട്ടോ എടുക്കുമ്പോൾ തന്നെ ചിത്രം പ്രിന്റ് ചെയ്തുകിട്ടുന്ന ക്യാമറകളുമായി ഫ്യൂജിഫിലിം ഇന്ത്യയില്‍ എത്തി. മിനി 8, മിനി 25, മിനി 50എസ്, മിനി 90 ഇന്‍സ്റ്റാക്‌സ് സീരീസിലുള്ള ക്യാമറകളുടെ വില 6,441 രൂപ മുതല്‍ 10,999 രൂപ വരെയാണ്. ഏഴ് വ്യത്യസ്ത നിറങ്ങളിൽ ഇറങ്ങുന്ന ക്യാമറകള്‍ക്ക് ഒരു വര്‍ഷത്തെ വാറന്റി ലഭിക്കും. മിനി 8 ന് 6,441 രൂപ, മിനി 25ന് 8045 രൂപ, മിനി 50എസ്സിന് 9147 രൂപ, മിനി 90ന് 10,999 രൂപ എന്നിങ്ങനെയാണ് ക്യാമറകളുടെ വില.

വ്യത്യസ്ത മോഡുകളില്‍ ചിത്രമെടുക്കാന്‍ മിനി 8 ക്യാമറ വഴി സാധിക്കും. തങ്ങളുടെ വസ്ത്രങ്ങളുടെ നിറത്തിന് അനുസൃതമായി ക്യാമറ സെറ്റ് ചെയ്യാനും ഓപ്ഷനുണ്ട്. സെല്‍ഫിയെടുക്കാന്‍ ഏറെ ഉപകാരപ്രദമാകുന്ന ക്യാമറയാണ് മിനി 25. സെല്‍ഫ് ടൈമര്‍ മോഡാണ് മിനി 50 എസ്സിന്റെ പ്രത്യേകത.  ഡബിള്‍ എക്‌സ്‌പോഷര്‍ ഫീച്ചറാണ് മിനി 90 ക്യാമറയെ മറ്റുള്ളവയില്‍ നിന്നും വ്യത്യസ്തമാക്കുന്നത്.