ചരിത്രം കുറിച്ച് ബ്രിട്ടീഷ് പാര്‍ലമെന്റ്; സഭയിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗം ഇരുപതുകാരി മെയ്‌രി ബ്ലാക്ക്

single-img
8 May 2015

mhairi-blackബ്രിട്ടീഷ് പാര്‍ലമെന്റിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗം മെയ്‌രി ബ്ലാക്ക് എന്ന ഇരുപതുകാരി. സ്‌കോട്ടീഷ് നാഷണല്‍ പാര്‍ട്ടി അംഗമായി സഭയിലെത്തുന്ന മെയ്‌രി വിദ്യാര്‍ത്ഥിനിയാണ്. 1667നു ശേഷം ആദ്യമായാണ് ഇത്രയും പ്രായംകുറഞ്ഞ ഒരാള്‍ പാര്‍ലമെന്റില്‍ എത്തുന്നത്. പെയ്സ്ലീ- റെന്‍ഫ്രുഷെയ്ര്‍ സൗത്ത് മണ്ഡലത്തില്‍ ലേബര്‍ പാര്‍ട്ടി തെരഞ്ഞെടുപ്പ് പ്രചാരണ മേധാവിയും വിദേശകാര്യ വക്താവു കൂടിയായ ഡഗ്ലസ് അലക്‌സാണ്ടറെ തോൽപിച്ചാണ് മെയ്‌രി ബ്ലാക്ക് സഭയില്‍ എത്തുന്നത്.

മണ്ഡലത്തിന്റെയും സ്‌കോട്ട്‌ലാന്‍ഡിന്റെയും ശബ്ദം മുന്‍പൊരിക്കലും ഉണ്ടാകാത്ത വിധം സഭയില്‍ ഉയര്‍ന്നു കേള്‍ക്കുമെന്ന് മെയ്‌രി അഭിപ്രായപ്പെട്ടു. സ്‌കോട്ട്‌ലാന്‍ഡിന്റെ മാത്രമല്ല, യു.കെയിലെമ്പാടുമുള്ള ജനതയുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുമെന്നും മെയ്‌രി ഉറപ്പു നല്‍കി.

സ്‌കോട്ട്‌ലാന്‍ഡിന്റെ പരമാധികാരം സംബന്ധിച്ച് കഴിഞ്ഞ സെപ്തംബറില്‍ നടത്തിയ റഫറണ്ടം തള്ളപ്പെട്ടതു മുതല്‍ സ്‌കോട്ടീഷ് നാഷണല്‍ പാര്‍ട്ടി കരുത്തു തെളിയിക്കാനുള്ള തീവ്ര ശ്രമത്തിലായിരുന്നു.