കുറ്റാരോപിതരായ മന്ത്രിമാര്‍ നുണപരിശോധനയ്‌ക്കു തയാറാകണം- വി.എസ്‌ അച്യുതാനന്ദന്‍

single-img
8 May 2015

vsതിരുവനന്തപുരം: അഴിമതിക്കാരായ മന്ത്രിമാരെ കാത്തിരിക്കുന്നത്‌ കല്‍ത്തുറുങ്കാണെന്ന്‌ പ്രതിപക്ഷനേതാവ്‌ വി.എസ്‌. അച്യുതാനന്ദന്‍. കുറ്റാരോപിതരായ മന്ത്രിമാര്‍ നുണപരിശോധനയ്‌ക്കു തയാറാകണം. ബാര്‍ കോഴക്കേസില്‍ ഉൾപെട്ട മന്ത്രിമാര്‍ രാജിവയ്‌ക്കണമെന്നാവശ്യപ്പെട്ട്‌ എല്‍.ഡി.എഫിന്റെ നേതൃത്വത്തില്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ നടത്തിയ സത്യഗ്രഹം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

യു.ഡി.എഫിലെ അസംതൃപ്‌തര്‍ മുന്നണി വിട്ട്‌ പുറത്തുവരണമെന്ന്‌ സമാപന പ്രസംഗം നടത്തിയ സി.പി.എം സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍ പറഞ്ഞു. കോപ്പിയടിക്കു പിടിക്കപ്പെട്ട തൃശൂര്‍ ഐ.ജി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ വിശ്വസ്‌തനാണ്‌. ഏതു കൊള്ളക്കാരനും കള്ളനും മുഖ്യമന്ത്രിയുടെ സഹായിയാണെന്ന സ്‌ഥിതിയാണ്‌. ഓരോ നാട്ടിലേയും ക്രിമിനല്‍ ആരെന്നറിയാന്‍ ആ നാട്ടില്‍ മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടിയിലെ സഹായി ആരെന്നു നോക്കിയാല്‍ മതിയെന്നും കോടിയേരി അഭിപ്രായപ്പെട്ടു.