എഡിജിപി ജേക്കബ് തോമസിനെ വിജിലന്‍സില്‍ നിന്നു മാറ്റിയിട്ടില്ല-ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല

single-img
8 May 2015

chennithala (1)ആലപ്പുഴ: എഡിജിപി ജേക്കബ് തോമസിനെ വിജിലന്‍സില്‍ നിന്നു മാറ്റിയിട്ടില്ലെന്ന് ആഭ്യന്തരമന്ത്രി. ഇക്കാര്യത്തില്‍ ആഭ്യന്തരവകുപ്പ് ഉത്തരവു നല്‍കിയിട്ടില്ല. തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിച്ച് വിജിലന്‍സിന്റെ വിശ്വാസ്യത തകര്‍ക്കാന്‍ ശ്രമം നടക്കുന്നു.വിജിലന്‍സിനെ മോശപ്പെടുത്താന്‍ ഗൂഢാലോചന നടക്കുന്നുവെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

ബാര്‍ കോഴക്കേസിന്റെ അന്വേഷണ ചുമതല ജേക്കബ് തോമസിനു നല്‍കിയിട്ടില്ല. നല്‍കാത്ത ചുമതലയില്‍നിന്ന് മാറ്റുന്നതെങ്ങനെയാണ്. വിന്‍സണ്‍ എം. പോളിനാണ് അന്വേഷണ ചുമതലയെന്നും രമേശ് ചെന്നിത്തല പറഞ്ഞു.ബാര്‍ കോഴക്കേസിന്റെ അന്വേഷണചുമതലയില്‍ നിന്ന് എഡിജിപി ജേക്കബ് തോമസിനെ മാറ്റിയെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.