സല്‍മാന്‍ ഖാനെ കോടതി ശിക്ഷിച്ചതിന്റെ പേരില്‍ റോഡില്‍ കിടന്നുറങ്ങിയവരെ പട്ടികളെന്നു വിളിച്ച സംഗീതജ്ഞന്‍ മലയാളികളുടെ തെറിവിളിയെ തുടര്‍ന്ന് മാപ്പു പറഞ്ഞു

single-img
7 May 2015

Abhijeet_Launches_Singer_Dhruv_Ghosh_s_album_ROZANA87619f301892a412a724236549aea412”റോഡില്‍ കിടക്കുന്നത് പട്ടികളാണ്. അങ്ങനെ കിടക്കുന്ന പട്ടികള്‍ ചിലപ്പോള്‍ ചത്തെന്നിരിക്കും. റോഡുകള്‍ പാവപ്പെട്ടവന്റെ കുടുംബ സ്വത്തല്ല” എന്ന് ബോളിവുഡ് നടന്‍ സല്‍മാന്‍ഖാനെ ശിക്ഷിച്ചതിന്റെ പേരില്‍ സോഷ്യല്‍ മീഡിയകളിലൂടെ പ്രസ്താവനയിറക്കിയ സംഗീതജ്ഞന്‍ അഭിജിത് ഭട്ടാചാര്യ മലയാളികളുടെ തെറിവിളിയെ തുടര്‍ന്ന് ഒടുവില്‍ മാപ്പ് പറഞ്ഞു.

സല്‍മാന്‍ വിഷയത്തില്‍ താന്‍ കുറച്ച് വികാരാധീനനായി പോയെന്നും അപ്പോള്‍ നടത്തിയ ട്വീറ്റിന് മാപ്പ് ചോദിക്കുന്നതായും അഭിജിത് കുറിക്കുന്നു. താന്‍ ഉപയോഗിച്ച വാക്കുകള്‍ മോശമായിരുന്നെന്നും താന്‍ മാപ്പ് പറയുന്നതായും താരം അറിയിച്ചിരിക്കുന്നത്. സോഷ്യല്‍ മീഡിയ വഴി തന്നെയാണ് താരം മാപ്പപേക്ഷയും നടത്തിയിരിക്കുന്നത്. ഒരു മനുഷ്യന്‍ പട്ടിയെ പോലെ മരണം അര്‍ഹിക്കുന്നില്ല എന്ന തലക്കെട്ടോടെയാണ് മാപ്പപേക്ഷയും താന്‍ ിത്തരത്തില്‍ പ്രതികരിക്കാനുള്ള കാരണവുംഅഭിജിത് വ്യക്തമാക്കിയിരിക്കുന്നത്.

ഒരിക്കല്‍ താന്‍ പൂനെയിലേക്ക് സഞ്ചരിക്കുമ്പോള്‍ ഹൈവേയുടെ മധ്യത്തില്‍ ഒരാള്‍ കിടക്കുന്നത് കണ്ടെന്നും ആയിരകണക്കിന് വാഹനങ്ങള്‍ കടന്നു പോയിട്ടും ആരും തന്നെ അദ്ദേഹത്തെ സഹായിക്കാന്‍ തയ്യാറായില്ലെന്നും ഒടുവില്‍ തന്റെ ഷെഡ്യുള്‍ ചെയ്ത പരിപാടി കണക്കാക്കാതെ അയാളെ താന്‍ ആശുപത്രിയില്‍ എത്തിച്ചെന്നും തക്കതായ ചികില്‍സ ലഭ്യമാക്കിയെന്നും അഭിജിത് പറയുന്നു. തന്റെ പ്രസ്താവനയ്‌ക്കെതിരെ തന്നെ സോഷ്യല്‍ മിഡിയയില്‍ അസഭ്യം പറയുന്നവരില്‍ ചിലരെങ്കിലും ഇങ്ങനെയൊക്കെ ചെയ്തുകാണുമെങ്കിലും എല്ലാരും ചെയ്യില്ല. എന്നാല്‍ സല്‍മാന്‍ അദ്ദേഹത്തെ സഹായിക്കുമെന്ന് തനിക്കുറപ്പുണ്ട്. പക്ഷേ ിത്തരം അപകടങ്ങളില്‍ ചെന്നു ചാടാതിരിക്കുകയാണ് എല്ലാവരും ചെയ്യേണ്ടതെന്നും അദ്ദേഹം സോഷ്യല്‍ മീഡയകളിലൂടെ ഓര്‍മ്മിപ്പിക്കുന്നു.