രാഷ്ട്രീയ പാര്‍ട്ടികൾ തമ്മിലുള്ള വിദ്വേഷത്തെ ആസ്പദമാക്കി വിയന്ന സ്വദേശി കേക്ക് നിര്‍മ്മിച്ചു

single-img
7 May 2015

cakeവിയന്ന: ആസ്‌ട്രേലിയയിലെ പ്രധാന രാഷ്ട്രീയ പാര്‍ട്ടികൾ തമ്മിലുള്ള വിദ്വേഷത്തെ ആസ്പദമാക്കി വിയന്നയിലെ ബേക്കറിക്കാരന്‍ കേക്ക് നിര്‍മ്മിച്ചു. ന്യൂയോര്‍ക്കിലുള്ള ഇരട്ട് ഗോപുരങ്ങളുടെ മാതൃകയെ എതിര്‍പാര്‍ട്ടിക്കാർ വിമാനം ഉപയോഗിച്ച തകര്‍ക്കുന്ന രീതിയിലാണ് കേക്ക് നിര്‍മ്മിച്ചിരിക്കുന്നത്.

തീവ്രവാദത്തിനുള്ള പ്രേരണയാണ് ഈ കേക്കെന്ന് ഒരാള്‍ സോഷ്യൽ മീഡിയായിൽ കുറിച്ചിരുന്നു. എന്നാല്‍, ഇതിനെതിരെ കേക്ക് നിര്‍മ്മാതാവ് തോമസ് രംഗത്തെത്തി. അനുയോജ്യമായ ഒരു രാഷ്ട്രീയ കമന്റാണ് താനിതിലൂടെ പറയാന്‍ ശ്രമിച്ചതെന്ന് അദ്ദേഹം പറഞ്ഞു.

നടക്കാനിരിക്കുന്ന വലിയ പൊട്ടിത്തെറിയേയും ഇത് ഓര്‍മ്മപ്പെടുത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു. 2001 സെപ്തംബര്‍ 11ലെ വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണവും അതേവര്‍ഷം ഒക്ടോബര്‍ 11ന് നടന്ന വിയന്ന പ്രാദേശിക തെരഞ്ഞെടുപ്പും തന്റെ കേക്ക് നിര്‍മ്മാണത്തെ സ്വാധീനിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.