മുഖ്യമന്ത്രി എക്സൈസ് മന്ത്രിക്കെതിരായ അന്വേഷണം അട്ടിമറിക്കാന്‍ ശ്രമിക്കുന്നു- ബിജു രമേശ്

single-img
7 May 2015

bijuതിരുവനന്തപുരം: ബാർ കോഴ കേസിൽ മുഖ്യമന്ത്രിക്കെതിരെ ആരോപണവുമായി ബിജു രമേശ്. മുഖ്യമന്ത്രി എക്സൈസ് മന്ത്രി കെ.ബാബുവിനെതിരായ അന്വേഷണം അട്ടിമറിക്കാന്‍ ശ്രമിക്കുകയാണെന്നും കേസ് ഏഴ് ദിവസത്തിനകം തീർക്കണമെന്ന് മുഖ്യമന്ത്രി നിർദ്ദേശിച്ചെന്നും ബിജു രമേശ്. പണം എവിടെ പോയെന്ന് എക്സൈസ് മന്ത്രി കെ.ബാബു പറയുമെന്ന് മുഖ്യമന്ത്രിക്ക് ഭയമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.തന്റെ വിശദമായ മൊഴി രേഖപ്പെടുത്താൻ അന്വേഷണ ഉദ്യോഗസ്ഥൻ വിസമ്മതിച്ചു. 2012ലും ബാബു മൂന്ന് കോടി രൂപ കോഴ വാങ്ങിയിട്ടുണ്ട്. അന്ന് സെക്രട്ടേറിയറ്റിലെത്തി 50 ലക്ഷം രൂപ താൻ തന്നെയാണ് കൈമാറിയതെന്നും ബിജു രമേശ് കൂട്ടിച്ചേർത്തു.