നവഒലി ജ്യോതിർദിനാഘോഷങ്ങൾക്ക് ശാന്തിഗിരി ആശ്രമത്തിൽ തുടക്കം;ശ്രീലങ്കൻ ഭക്ഷ്യസുരക്ഷാകാര്യ മന്ത്രി ഗാമിനി പെരേര മുഖ്യാതിഥി

single-img
6 May 2015

unnamedശാന്തിഗിരി: സമൂഹത്തില്‍ വിദ്വേഷചിന്തകള്‍ വേരു പടര്‍ത്താന്‍ ശ്രമിക്കുന്ന ഈ കാലഘട്ടത്തില്‍ നവജ്യോതിശ്രീ കരുണാകരഗുരുവിന്റെ സന്ദേശങ്ങള്‍ വഴികാട്ടിയാകുന്നുവെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ശാന്തിഗിരി ആശ്രമത്തില്‍ നവഒലി ജ്യോതിര്‍ദിനം 16 സര്‍വ്വമംഗള സുദിനം റിസര്‍ച്ച് സോണ്‍ കമ്യൂണിറ്റി ഹാളില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ജാതിയ്ക്കും മതത്തിനുമെല്ലാം അതീതമായി മനുഷ്യനെ ഒന്നായി കാണാനാണ് ഗുരു പഠിപ്പിച്ചതും തന്റെ ജീവിതത്തിലൂടെ കാണിച്ചു തന്നതും. മനുഷ്യസ്‌നേഹത്തിന് പരമപ്രാധാന്യം നല്കിയ ഗുരുവിന്റെ ത്യാഗജീവിതം നമുക്കെല്ലാവര്‍ക്കും എന്നും പ്രചോദനം നല്കുന്നതാണ്. ഗുരുവിന്റെ സ്‌നേഹത്തിന്റെ വലുപ്പമാണ് നമ്മെ എല്ലാവരെയും ഒരുമിപ്പിച്ച് നിര്‍ത്തുന്നത്.

ഗുരുവിന്റെ സന്ദേശങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന ശാന്തിഗിരി ആശ്രമം പുതിയ ഉയരങ്ങളിലേക്ക് വളരുന്നത് സമൂഹത്തിന് ഏറെ സന്തോഷം പകരുന്നു. ഗുരുവിനോട് അടുത്തിടപഴകിയ വേളയിലെല്ലാം മനുഷ്യരോടുള്ള അളവറ്റ സ്‌നേഹം തനിക്ക് അനുഭവവേദ്യമായിരുന്നതായും മുഖ്യമന്ത്രി അനുസ്മരിച്ചു.

പാലോട് രവി എം.എല്‍.എ. അദ്ധ്യക്ഷത വഹിച്ചു. ശ്രീലങ്ക ഭക്ഷ്യസുരക്ഷാകാര്യ മന്ത്രി ഗാമിനി പെരേര മുഖ്യാതിഥിയായിരുന്നു. ശാന്തിഗിരി ആശ്രമത്തിന്റെ സന്ദേശങ്ങള്‍ മാനവരാശിയ്ക്ക് സമാധാനവും സുരക്ഷയും പ്രദാനം ചെയ്യുന്നവയാണെന്ന് അദ്ദേഹം പറഞ്ഞു. ശ്രീലങ്ക പ്രസിഡന്റ് മൈത്രിപാല സിരിസേനയുടെ നവഒലി ജ്യോതിര്‍ദിന സന്ദേശം മന്ത്രി ഗാമിനി പെരേര വായിച്ചു.

എം.എ. വാഹിദ് എം.എല്‍.എ, വര്‍ക്കല കഹാര്‍ എം.എല്‍.എ., ശാന്തിഗിരി ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ചൈതന്യ ജ്ഞാനതപസ്വി, ഓര്‍ഗനൈസിംഗ് സെക്രട്ടറി സ്വാമി ഗുരുരത്‌നം ജ്ഞാനതപസ്വി, സിപിഐ ദേശീയ നിര്‍വ്വാഹകസമിതി അംഗം സി.എന്‍. ചന്ദ്രന്‍, പാളയം ഇമാം മൌലവി സുഹൈബ് വി.പി., വികെഎല്‍ ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. വര്‍ഗീസ് കുര്യന്‍, ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ്, സിപിഎം ജില്ലാ സെക്രട്ടറി കടകംപള്ളി സുരേന്ദ്രന്‍, ഡിഐജി പി. വിജയന്‍ ഐപിഎസ്, രോഹിണി പെരേര,

പോത്തന്‍കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വെട്ടുറോഡ് വിജയന്‍, വാമനപുരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബേബി സുലേഖ, പത്തനാപുരം ഗാന്ധിഭവന്‍ ചെയര്‍മാന്‍ ഡോ. പുനലൂര്‍ സോമരാജന്‍, ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം കരമന ജയന്‍, സോഷ്യല്‍ വെല്‍ഫെയര്‍ ബോര്‍ഡ് അംഗം ഷാഹിദ കമാല്‍, ബിജെപി ജില്ലാ പ്രസിഡന്റ് എസ്. സുരേഷ്, കേരള കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി ഷോഫി, പോത്തന്‍കോട് ഗ്രാമപഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ബാലമുരളി, ശാന്തിഗിരി ആശ്രമം ജനറല്‍ അഡ്മിനിസ്‌ട്രേഷന്‍ അഡ്വൈസര്‍ എസ്. ഗോപാലകൃഷ്ണന്‍, കേരള യൂണിവേഴ്‌സിറ്റി സിന്‍ഡിക്കേറ്റ് അംഗം തോന്നയ്ക്കല്‍ ജമാല്‍, സമീര്‍ തിരുമല തുടങ്ങിയവര്‍ സംബന്ധിച്ചു.

സി.എന്‍.എന്‍. ഐബി.എന്‍. മാന്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം നേടിയ ഡെപ്യൂട്ടി ഇന്‍സ്‌പെക്ടര്‍ ജനറല്‍ പി. വിജയന്‍ ഐപിഎസിനെ ചടങ്ങില്‍ ആദരിച്ചു.