സെല്‍ഫി പ്രേമത്തില്‍ ഇറ്റലിക്ക് നഷ്ടമായത് 1,700 വര്‍ഷം പഴക്കമുള്ള ഹെര്‍ക്കുലീസ് പ്രതിമ

single-img
6 May 2015

herculesലണ്ടന്‍: വിനോദ സഞ്ചാരികളുടെ സെല്‍ഫി പ്രേമത്തില്‍ ഇറ്റലിക്ക് നഷ്ടമായത് 1,700 വര്‍ഷം പഴക്കമുള്ള ഹെര്‍ക്കുലീസ് പ്രതിമ.കഴിഞ്ഞ ദിവസം ഇറ്റലിയിലെ മ്യൂസിയത്തില്‍ സൂക്ഷിച്ചിരുന്ന സ്റ്റാറ്റ്ച്യു ഓഫ് ടു ഹെര്‍ക്കുലീസ് എന്ന പ്രതിമയാണ് രണ്ടു വിനോദ സഞ്ചാരികളുടെ സെല്‍ഫി പ്രേമത്തില്‍ താറുമാറായത്. മ്യൂസിയത്തിലെത്തിയ വിദേശികള്‍ പ്രതിമയ്ക്ക് മുന്നിലെത്തിയപ്പോള്‍ അതില്‍  കയറിനിന്നു സെല്‍ഫി എടുക്കാന്‍ ശ്രമിക്കുകയായിരുന്നു.

ഉടന്‍ തന്നെ രണ്ടാളുടെ ഭാരം താങ്ങാനാവാതെ മാര്‍ബിളില്‍ തീര്‍ത്ത പ്രതിമയുടെ ഒരു ഭാഗം അടര്‍ന്നു പോകുകയും ചെയ്തു.  തകര്‍ന്ന പ്രതിമയുടെ അറ്റകുറ്റപ്പണികള്‍ പുരോഗമിക്കുകയാണെന്നാണ് വിവരം.  പ്രതിമ തകര്‍ത്ത വിനോദ സഞ്ചാരികളെക്കുറിച്ച് അധികൃതര്‍ക്ക് വ്യക്തമായ വിവരം ലഭിച്ചിട്ടുണ്ട്. എന്നാല്‍ ഇവരെ ഇതുവരെ പോലീസ് അറസ്റ്റു ചെയ്തിട്ടില്ല.