കൊങ്കണ്‍ റെയില്‍പ്പാതയില്‍ ഗതാഗതം പുനഃസ്ഥാപിച്ചു

single-img
5 May 2015

imagesതുരന്തോ എക്‌സ്പ്രസ്സ് പാളം തെറ്റിയതിനെത്തുടര്‍ന്ന് അടച്ച കൊങ്കണ്‍ റെയില്‍പ്പാതയില്‍ തിങ്കളാഴ്ച പുലര്‍ച്ചെയോടെ ഗതാഗതം പുനഃസ്ഥാപിച്ചു. അപകടംനടന്ന സര്‍സോറ തുരങ്കത്തിലൂടെ പുലര്‍ച്ചെ രണ്ടുമണിയോടെ ഒരു എന്‍ജിന്‍ കടത്തിവിട്ട് പരിശോധനനടത്തി. അതേസമയം തുരന്തോ പാളം തെറ്റാനുണ്ടായ കാരണം എന്താണെന്ന് ഇതുവരെ അറിവായിട്ടില്ല. ഇക്കാര്യത്തില്‍ പ്രാഥമികാന്വേഷണം നടത്താന്‍ കൊങ്കണ്‍ റെയില്‍വെ മുതിര്‍ന്ന ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി നാലംഗ സമിതിയെ നിയമിച്ചിട്ടുണ്ട്.

 

 

ചൊവ്വാഴ്ച സമിതി അപകടംനടന്ന സ്ഥലം സന്ദര്‍ശിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് കൊങ്കണ്‍റെയില്‍വേ ജി.എം. അഡ്മിനിസ്‌ട്രേഷന്‍ സിദ്ദേശ്വര്‍ തെലുഗു അറിയിച്ചു. കുര്‍ളയില്‍നിന്ന് ഏറണാകുളത്തേക്ക് പോവുകയായിരുന്ന തുരന്തോ എക്‌സ്പ്രസാണ് ഞായറാഴ്ച കാലത്ത് മഡ്ഗാവിനടുത്ത് പാളം തെറ്റി ഗതാഗതം താറുമാറായത്. ഇതേത്തുടര്‍ന്ന് പലവണ്ടികളും വഴിതിരിച്ചുവിടുകയും ചില റദ്ദാക്കുകയുമുണ്ടായി.