ഹണി റോസ് മോഹൻലാലിന്റെ നായികയാവുന്നു

single-img
5 May 2015

140784023210Honey-Rose-Personal-Photos-Stills-Videos-Clips-Cute-Malayalam-Actress-Onlookers-Media-6എം.​ ​പ​ത്മ​കു​മാർ സംവിധാനം ചെയ്യുന്ന സിനിമയിൽ ഹണി റോസ് മോഹൻലാലിന്റെ നായികയാവുന്നു. ചിത്രത്തിൽ ഒരു ദുബായ് ഇന്റർനാഷണൽ സ്കൂളിലെ അദ്ധ്യാപികയും മോഹൻലാൽ അവതരിപ്പിക്കുന്ന ജോൺ ഡേവിഡ് എന്ന കഥാപാത്രത്തിന്റെ ഭാര്യയുടെ വേഷത്തിലാണ് ഹണി റോസ് എത്തുന്നത്. ഇതാദ്യമായാണ് ഹണി മോഹൻലാലിനൊപ്പം അഭിനയിക്കുന്നത്. എ​സ്. സു​രേ​ഷ്‌​ ബാ​ബു​വാണ് ഈ സിനിമയ്ക്ക് തിരക്കഥ ഒരുക്കുന്നത്.

ബോളിവുഡ് നടൻ അതുൽ കുൽക്കർണി ചിത്രത്തിൽ ഗൾഫിൽ നിന്നുള്ള ബിസിനസുകാരന്റെ വേഷം ചെയ്യും.
എറണാകുളം,​ മൈസൂരു,​ മൂന്നാർ,​ ദുബായ് എന്നിവിടങ്ങളിലാണ് ഷൂട്ടിംഗ്. ഈ മാസം 18ന് കൊച്ചിയിൽ ഷൂട്ടിംഗ് ആരംഭിക്കും.