Categories: Movie ReviewsMoviesReview

ഈ കിനാവുകള്‍ക്ക് ചിറകുവെച്ചു

ആക്ഷേപഹാസ്യത്തിന്റെ മേംപൊടിയോട് കുഞ്ചാക്കോ ബോബനും കൂട്ടരും പ്രേക്ഷകരെ സമീപിക്കുമ്പോള്‍ ചിറകൊടിഞ്ഞ കിനാക്കള്‍ എന്ന കൊച്ചുചിത്രത്തിന്റെ പ്രതീക്ഷകള്‍ക്ക് ഇവിടെ ചിറക്‌വയ്ക്കുകയാണ്. അതിസമര്‍ദ്ധമായ അവതരണമികവ് കൊണ്ട് പ്രേക്ഷകര്‍ നെഞ്ചോട് ചേര്‍ക്കുകയാണ് ചിറകൊടിഞ്ഞ കിനാക്കള്‍ എന്ന കൊച്ചുചിത്രത്തെ. അച്ചനും അളിയനുമല്ല കാശ് മുടക്കി ചിത്രം കാണാന്‍ കയറിയ നിങ്ങള്‍ക്ക് സമര്‍പ്പിക്കുന്നവെന്നതടക്കം നിരവധി ആവര്‍ത്തനവിരസതയുള്ള കഥകളെ ആക്ഷേപഹാസ്യത്തിന്റെ അകമ്പടിയോടെ പുഛിക്കുമ്പോള്‍ മലയാളിയുടെ ആസ്വാദനശേഷി കൂടി അളക്കുകയാണ് ചിറകൊടിഞ്ഞ കിനാവുകള്‍.

ശ്രീനിവാസന്റെ അംബുജാക്ഷന്‍ മമ്മൂട്ടി അവതരിപ്പിച്ച ശങ്കര്‍ദാസ് എന്ന നിര്‍മ്മാതാവിനോടും ബിജു മേനോന്റെ സംവിധായകനോടും അഴകിയ രാവണനില്‍ പറഞ്ഞ കഥ തന്നെയാണ് ഇവിടെ സിനിമയാക്കിയിരിക്കുന്നത്. പത്തൊമ്പത് വര്‍ഷത്തിന് ശേഷവും ചിറകൊടിഞ്ഞ കിനാവുകള്‍ സിനിമയാക്കണമെന്ന മോഹം അംബുജാക്ഷന്‍ ഉപേക്ഷിച്ചിട്ടില്ല. ശങ്കര്‍ദാസും സംവിധായകനും തിരസ്‌കരിച്ച തന്റെ തിരക്കഥയുമായി തായങ്കരിയില്‍ നിന്ന് കൊച്ചിയിലേക്ക് ബോട്ട് കയറുന്നതോടെയാണ് ചിത്രം ആരംഭിക്കുന്നത്.
പതിവ് കാഴ്ചകളുടെ ആവര്‍ത്തനവിരസതയെ കണക്കിന് പരിഹസിച്ച് കൊണ്ടാണ് ചിത്രം തുടങ്ങി അവസാനിക്കുന്നതും.

കുഞ്ചാക്കോ ബോബന്റെ തയ്യല്‍ക്കാരനും യു.കെ ക്കാരനും മികച്ച് നില്‍ക്കുന്നു. ഗള്‍ഫ്കാരുടെ ഡിമാന്‍ഡ് വിവാഹക്കമ്പോളത്തില്‍ ഇടിയുകയും യു.കെ ക്കാര്‍ക്കുണ്ടായ മൂല്ല്യവും ഇതിലൂടെ സംവിധായകന്‍ പറയാതെ പറയുന്നുണ്ട്.
അംബുജാക്ഷനായി രൂപഭാവങ്ങളില്‍ അഴകിയ രാവണനിലെ അതേ ഊര്‍ജം പ്രായം കൂടിയതോടെ ശ്രിനിവാസന് ഇല്ലാതെ പോയിയെയെന്ന് തോന്നുന്നു. റിമാ കല്ലിങ്കലും ജോയ് മാത്യുവം, സ്രിന്റയും സേതുലക്ഷ്മിയും സുനില്‍ സുഖദയും അവരവരുടെ ഭാഗം മികവുറ്റതാക്കിയിട്ടുണ്ട്.

എന്‍ഡോസള്‍ഫാന്‍ പ്രമേയത്തിലെത്തുമ്പോള്‍ കിട്ടുന്ന നികുതിയിളവ്, നടനെ അപ്രതീക്ഷിതമായി വിലക്കിയത് നേരിടാന്‍ ഇടവേള ബാബുവിനെ തന്നെ വിളിക്കുന്നത്,നാടന്‍ പച്ചക്കറികളെ തമിഴ്‌നാടന്‍ പച്ചക്കറികളെന്ന് വിശേഷിപ്പിച്ചുള്ള കടയുടെ ബോര്‍ഡ്, തുടങ്ങിയവയെല്ലാം രസമുഹുര്‍ത്തങ്ങളാണ് നല്‍കുന്നത്. എങ്കിലും അംബുജാക്ഷന് ഈ സിനിമയെടുത്ത് പൂര്‍ത്തിയാക്കാന്‍ പറ്റുമോ ഇല്ലയോയെന്നത് ചിത്രത്തിന്റെ സസ്‌പെന്‍സ് ആയി തന്നെ നില നില്‍ക്കുന്നു.

മാജിക്ക് ഫ്രയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫന്‍ ആണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് . മലയാള സിനിമയില്‍ തൊട്ടതെല്ലാംപൊന്നാക്കിയ ലിസ്റ്റിന്‍ സ്റ്റീഫന് ചിറകൊടിഞ്ഞ കിനാവുകളും സമ്മാനിക്കുന്നത് സാമ്പത്തിക നേട്ടം തന്നെ.

Share
Published by
evartha Desk

Recent Posts

ലൈംഗികതയെക്കുറിച്ച് പുരുഷന്മാർ അറിയേണ്ട കാര്യങ്ങൾ: ഷിംന അസീസിന്റെ വൈറൽ കുറിപ്പ്

പുരുഷ ലൈംഗികതയെപ്പറ്റിയുള്ള തെറ്റിദ്ധാരണകളില്‍ വിശദീകരണവുമായി എഴുത്തുകാരിയും യുവഡോക്ടറുമായ ഷിംന അസീസ് എഴുതിയ കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ജനിക്കുമ്പോള്‍ വെറുമൊരു അവയവമായിരുന്ന ലിംഗം, വളരുമ്പോള്‍ എങ്ങനെയാണ് ആണത്തത്തിന്റെ…

15 hours ago

സൗദി അറേബ്യയ്ക്കും യു.എ.ഇയ്ക്കുമെതിരെ മിസൈല്‍ ആക്രമണ ഭീഷണി

ടെഹ്‌റാന്‍: സൗദി അറേബ്യയ്ക്കും യു.എ.ഇയ്ക്കുമെതിരെ മിസൈല്‍ ആക്രമണം നടത്തുമെന്ന് ഭീഷണിപ്പെടുത്തി ഇറാന്റെ വീഡിയോ. ഇറാനിലെ റവല്യൂഷണറി ഗാര്‍ഡാണ് വീഡിയോ പുറത്തുവിട്ടിരിക്കുന്നത്. സൗദി, യു.എ.ഇ തലസ്ഥാനങ്ങളില്‍ മിസൈല്‍ ആക്രമണം…

15 hours ago

ബിഗ്‌ബോസില്‍ നിന്നും പുറത്തായ അര്‍ച്ചന, ദിയ സനയെയും കൂട്ടി ഫേസ്ബുക്ക് ലൈവില്‍ എത്തി: വീഡിയോ

മലയാളികള്‍ കൃത്യമായി ആലോചിച്ച് മാത്രം വോട്ട് രേഖപ്പെടുത്തി ബിഗ് ബോസ് വിജയിയെ തിരഞ്ഞെടുക്കണമെന്ന് എലിമിനേഷനില്‍ പുറത്തായ പ്രശസ്ത സീരിയല്‍ നടി അര്‍ച്ചന. ബിഗ് ബോസില്‍ പങ്കെടുത്ത ദിയ…

15 hours ago

ധോണി വീണ്ടും ഇന്ത്യന്‍ ക്യാപ്റ്റന്‍: ടോസ് നേടിയ അഫ്ഗാനിസ്ഥാന്‍ ബാറ്റിങ് തിരഞ്ഞെടുത്തു

എം.എസ്.ധോണി ഒരിക്കല്‍ കൂടി ഇന്ത്യയുടെ നാകനാകുന്നു. ഏഷ്യാ കപ്പ് സൂപ്പര്‍ ഫോറിലെ അവസാന മത്സരത്തില്‍ അഫ്ഗാനിസ്ഥാനെതിരേ ടീം ഇന്ത്യയെ ധോണിയാണ് നയിക്കുന്നത്. ഏകദിനത്തില്‍ ധോണി ക്യാപ്റ്റനാകുന്ന 200ാം…

15 hours ago

യു.പി.എ അധികാരത്തിലിരുന്നപ്പോള്‍ ഒരു കേന്ദ്രമന്ത്രി മുഖ്യമന്ത്രിയായിരുന്ന തന്നെ നമസ്‌കാരം പോലും പറയാതെ അവഗണിച്ചുവെന്ന് മോദി: ‘തനിക്കെതിരെ ഇപ്പോള്‍ അന്താരാഷ്ട്ര സഖ്യത്തിന് കോണ്‍ഗ്രസിന്റെ ശ്രമം’

കോണ്‍ഗ്രസിനെ രൂക്ഷമായി വിമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്ത്. ഇന്ത്യയില്‍ തനിക്കെതിരെ സഖ്യമുണ്ടാക്കാന്‍ കഴിയാത്തതിനാല്‍ അന്താരാഷ്ട്ര തലത്തില്‍ സഖ്യമുണ്ടാക്കനാണ് കോണ്‍ഗ്രസിന്റെ ശ്രമമെന്ന് മോദി ആരോപിച്ചു. ഉടന്‍ തിരഞ്ഞെടുപ്പ്…

16 hours ago

പൊട്ടിപൊളിഞ്ഞു കിടക്കുന്ന മണ്ണൂത്തി-കുതിരാന്‍ പാത കണ്ട മന്ത്രി ജി.സുധാകരന്‍ പറഞ്ഞു; ‘കരാര്‍ കമ്പനിക്കെതിരെ നരഹത്യയ്ക്ക് കേസെടുക്കണം’

അറ്റകുറ്റപണി നടത്താതെ പൊട്ടിപൊളിഞ്ഞു കിടക്കുന്ന മണ്ണൂത്തി-കുതിരാന്‍ പാത മന്ത്രി ജി.സുധാകരന്‍ സന്ദര്‍ശിച്ചു. റോഡിന്റെ പല ഭാഗങ്ങളും പൊട്ടിപൊളിഞ്ഞ് സഞ്ചാരയോഗ്യമല്ലാതായിരിക്കുകയാണ്. ഇതിനെതിരെ വ്യാപകമായ പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ് മന്ത്രി…

16 hours ago

This website uses cookies.