ഈ കിനാവുകള്‍ക്ക് ചിറകുവെച്ചു

single-img
5 May 2015

chirakodinja-kinavukal-malayalam-movie-first-look76ആക്ഷേപഹാസ്യത്തിന്റെ മേംപൊടിയോട് കുഞ്ചാക്കോ ബോബനും കൂട്ടരും പ്രേക്ഷകരെ സമീപിക്കുമ്പോള്‍ ചിറകൊടിഞ്ഞ കിനാക്കള്‍ എന്ന കൊച്ചുചിത്രത്തിന്റെ പ്രതീക്ഷകള്‍ക്ക് ഇവിടെ ചിറക്‌വയ്ക്കുകയാണ്. അതിസമര്‍ദ്ധമായ അവതരണമികവ് കൊണ്ട് പ്രേക്ഷകര്‍ നെഞ്ചോട് ചേര്‍ക്കുകയാണ് ചിറകൊടിഞ്ഞ കിനാക്കള്‍ എന്ന കൊച്ചുചിത്രത്തെ. അച്ചനും അളിയനുമല്ല കാശ് മുടക്കി ചിത്രം കാണാന്‍ കയറിയ നിങ്ങള്‍ക്ക് സമര്‍പ്പിക്കുന്നവെന്നതടക്കം നിരവധി ആവര്‍ത്തനവിരസതയുള്ള കഥകളെ ആക്ഷേപഹാസ്യത്തിന്റെ അകമ്പടിയോടെ പുഛിക്കുമ്പോള്‍ മലയാളിയുടെ ആസ്വാദനശേഷി കൂടി അളക്കുകയാണ് ചിറകൊടിഞ്ഞ കിനാവുകള്‍.

ശ്രീനിവാസന്റെ അംബുജാക്ഷന്‍ മമ്മൂട്ടി അവതരിപ്പിച്ച ശങ്കര്‍ദാസ് എന്ന നിര്‍മ്മാതാവിനോടും ബിജു മേനോന്റെ സംവിധായകനോടും അഴകിയ രാവണനില്‍ പറഞ്ഞ കഥ തന്നെയാണ് ഇവിടെ സിനിമയാക്കിയിരിക്കുന്നത്. പത്തൊമ്പത് വര്‍ഷത്തിന് ശേഷവും ചിറകൊടിഞ്ഞ കിനാവുകള്‍ സിനിമയാക്കണമെന്ന മോഹം അംബുജാക്ഷന്‍ ഉപേക്ഷിച്ചിട്ടില്ല. ശങ്കര്‍ദാസും സംവിധായകനും തിരസ്‌കരിച്ച തന്റെ തിരക്കഥയുമായി തായങ്കരിയില്‍ നിന്ന് കൊച്ചിയിലേക്ക് ബോട്ട് കയറുന്നതോടെയാണ് ചിത്രം ആരംഭിക്കുന്നത്.
പതിവ് കാഴ്ചകളുടെ ആവര്‍ത്തനവിരസതയെ കണക്കിന് പരിഹസിച്ച് കൊണ്ടാണ് ചിത്രം തുടങ്ങി അവസാനിക്കുന്നതും.

chirakodinja-kinavukalകുഞ്ചാക്കോ ബോബന്റെ തയ്യല്‍ക്കാരനും യു.കെ ക്കാരനും മികച്ച് നില്‍ക്കുന്നു. ഗള്‍ഫ്കാരുടെ ഡിമാന്‍ഡ് വിവാഹക്കമ്പോളത്തില്‍ ഇടിയുകയും യു.കെ ക്കാര്‍ക്കുണ്ടായ മൂല്ല്യവും ഇതിലൂടെ സംവിധായകന്‍ പറയാതെ പറയുന്നുണ്ട്.
അംബുജാക്ഷനായി രൂപഭാവങ്ങളില്‍ അഴകിയ രാവണനിലെ അതേ ഊര്‍ജം പ്രായം കൂടിയതോടെ ശ്രിനിവാസന് ഇല്ലാതെ പോയിയെയെന്ന് തോന്നുന്നു. റിമാ കല്ലിങ്കലും ജോയ് മാത്യുവം, സ്രിന്റയും സേതുലക്ഷ്മിയും സുനില്‍ സുഖദയും അവരവരുടെ ഭാഗം മികവുറ്റതാക്കിയിട്ടുണ്ട്.

എന്‍ഡോസള്‍ഫാന്‍ പ്രമേയത്തിലെത്തുമ്പോള്‍ കിട്ടുന്ന നികുതിയിളവ്, നടനെ അപ്രതീക്ഷിതമായി വിലക്കിയത് നേരിടാന്‍ ഇടവേള ബാബുവിനെ തന്നെ വിളിക്കുന്നത്,നാടന്‍ പച്ചക്കറികളെ തമിഴ്‌നാടന്‍ പച്ചക്കറികളെന്ന് വിശേഷിപ്പിച്ചുള്ള കടയുടെ ബോര്‍ഡ്, തുടങ്ങിയവയെല്ലാം രസമുഹുര്‍ത്തങ്ങളാണ് നല്‍കുന്നത്. എങ്കിലും അംബുജാക്ഷന് ഈ സിനിമയെടുത്ത് പൂര്‍ത്തിയാക്കാന്‍ പറ്റുമോ ഇല്ലയോയെന്നത് ചിത്രത്തിന്റെ സസ്‌പെന്‍സ് ആയി തന്നെ നില നില്‍ക്കുന്നു.

മാജിക്ക് ഫ്രയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫന്‍ ആണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് . മലയാള സിനിമയില്‍ തൊട്ടതെല്ലാംപൊന്നാക്കിയ ലിസ്റ്റിന്‍ സ്റ്റീഫന് ചിറകൊടിഞ്ഞ കിനാവുകളും സമ്മാനിക്കുന്നത് സാമ്പത്തിക നേട്ടം തന്നെ.