സൗദിയയിലെ തന്റെ പഴയ അറബാബിന്റെ ഭാര്യയ്ക്ക് വാട്‌സ്ആപ്പ് വഴി അശ്ലീല സന്ദേശമയച്ച കണ്ണൂര്‍ സ്വദേശി മുത്തലീബിനെ പോലീസ് അറസ്റ്റ് ചെയ്തു

single-img
5 May 2015

whatsappസൗദിയയിലെ തന്റെ പഴയ അറബാബിന്റെ ഭാര്യയ്ക്ക് വാട്‌സ്ആപ്പ് വഴി അശ്ലീല സന്ദേശമയച്ച കണ്ണൂര്‍ സ്വദേശി മുത്തലീബിനെ പോലീസ് അറസ്റ്റ് ചെയ്തു. വളപട്ടണം പുതിയവീട്ടില്‍ മുത്തലീബ് ആണ് അറസ്റ്റിലായത്. മുത്തലീബ് നേരത്തെ സൗദിയിലെ ഒരു അറബിയുടെ വീട്ടില്‍ ഡ്രൈവറായി ജോലി ചെയ്തിരുന്നു.

കുറച്ചു നാളുകള്‍ക്ക് മുമ്പ്് മാനസികാസ്വാസ്ഥ്യം ഉണ്ടായതിനെത്തുടര്‍ന്ന് ഇയാളെ ജോലിയില്‍നിന്നു പിരിച്ചുവിടുകയായിരുന്നു. അതിനിടയില്‍ അറബിയുടെ ഭാര്യയുടെ ഫോണ്‍ നമ്പര്‍ കരസ്ഥമാക്കിയ മുത്തലിബ് നാട്ടിലെത്തിയശേഷം അറബിയുടെ ഭാര്യയുടെ വാട്‌സ് ആപ് നമ്പരിലേക്കു തുടര്‍ച്ചയായി അശ്ലീല ചിത്രങ്ങളും വീഡിയോകളും അയച്ചുകൊണ്ടിരുന്നുവെന്നുള്ളതാണ് കേസ്.

സഹികെട്ട അറബി കുടുംബം അവര്‍ ഇന്ത്യന്‍ ഓവര്‍സീസ് കല്‍ച്ചറല്‍ കോണ്‍ഗ്രസ് സൗദി ഘടകത്തിന്റെ സഹായത്തോടെ കേരളാ പോലീസുമായി ബന്ധപ്പെടുകയുമായിരുന്നു. തുടര്‍ന്ന് വളപട്ടണം പോലീസ് മുത്തലിബിനെ അറസ്റ്റ് ചെയ്തു. അറസ്റ്റുചെയ്യപ്പെട്ട മുത്തലിബിന് മാനസിക പ്രശ്‌നമുണ്ടെന്നു പോലീസ് വെളിപ്പെടുത്തി.