അധ്യാപകന്റെ കൈവെട്ടിയ കേസ്; ശിക്ഷ ഇന്ന് വിധിക്കും

single-img
5 May 2015

josephകൊച്ചി: പ്രഫ.ടി.ജെ. ജോസഫിന്‍െറ കൈവെട്ടിയ കേസില്‍ 13 പ്രതികളുടെ ശിക്ഷ ഇന്ന് പ്രഖ്യാപിക്കും. പ്രതിഭാഗത്തിന്‍െറയും പ്രോസിക്യൂഷന്‍െറയും വാദങ്ങള്‍ പരിഗണിച്ചശേഷമാവും പ്രത്യേക കോടതി ജഡ്ജി പി. ശശിധരന്‍ ശിക്ഷ പ്രഖ്യാപിക്കുക.
കഴിഞ്ഞദിവസം കുറ്റക്കാരായി കണ്ടത്തെിയ ജമാല്‍ (44), ഷോബിന്‍ എന്ന കെ.എം മുഹമ്മദ് ഷോബിന്‍ (28),  ഷംസുദ്ദീന്‍ എന്ന ഷംസു(37), ഷെമി എന്ന ഷാനവാസ് (32), കെ.എ പരീത് (36),  യൂനുസ് അലിയാര്‍ (34),  ജാഫര്‍ (33),  കെ.കെ അലി (34), അബ്ദുല്ലത്തീഫ് (44), ഷെജീര്‍ (32), കെ.ഇ കാസിം (47), ടി.എച്ച് അന്‍വര്‍ സാദിഖ് (35), നെട്ടൂര്‍ മദ്റസപ്പറമ്പില്‍ റിയാസ് (33) എന്നിവരുടെ ശിക്ഷയാണ് കോടതി പ്രഖ്യാപിക്കുന്നത്.അബ്ദുല്ലത്തീഫ്, ഷെജീര്‍, റിയാസ് എന്നിവര്‍ക്കെതിരെ മറ്റ് പ്രതികളെ ഒളിപ്പിച്ചെന്ന കുറ്റം മാത്രമാണ് തെളിഞ്ഞത്. മറ്റ് പ്രതികള്‍ക്കെതിരെയാണ് നിയമവിരുദ്ധപ്രവര്‍ത്തനം തടയല്‍ നിയമത്തിലെ (യു.എ.പി.എ) വിവിധ വകുപ്പുകള്‍ പ്രകാരമുള്ളതടക്കം ഗുരുതരകുറ്റങ്ങള്‍ തെളിഞ്ഞത്.