ദാവൂദ് ഇബ്രാഹിമിന്റെ കാര്യത്തിലും കേന്ദ്രം കൈമലർത്തി; ദാവൂദ് എവിടെയെന്ന് അറിയില്ല-കേന്ദ്രസര്‍ക്കാര്‍

single-img
5 May 2015

GANGSTER DAWOOD IBRAHIMന്യൂഡല്‍ഹി: അധോലോകനായകന്‍ ദാവൂദ് ഇബ്രാഹിം എവിടെയാണെന്ന് അറിയില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്റില്‍ അറിയിച്ചു. ബി.ജെ.പി എം.പി നിത്യാനന്ദ റായിയുടെ ചോദ്യത്തിന് മറുപടിയായി ആഭ്യന്തര സഹമന്ത്രി ഹരിഭായ് ചൗധരിയാണ് ഇക്കാര്യം അറിയിച്ചത്. ദാവൂദ് എവിടെയാണന്ന് അറിയില്ല. എവിടെയാണന്ന് അറിഞ്ഞാല്‍ മാത്രമേ ദാവൂദിനെ ഇന്ത്യയിലേക്ക് എത്തിക്കാനുള്ള നടപടികള്‍ സ്വീകരിക്കാന്‍ കഴിയുകയുള്ളുയെന്ന് മന്ത്രി അറിയിച്ചു.

ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് കഴിഞ്ഞ ഡിസംബറില്‍ പാര്‍ലമെന്റില്‍ നടത്തിയ പ്രസ്താവനയ്ക്ക് ഘടകവിരുദ്ധമാണ് സഹമന്ത്രിയുടെ ഇന്നത്തെ മറുപടി. പാകിസ്ഥാനിലുള്ള ദാവൂദിനെ ഇന്ത്യയിലേക്ക് കൊണ്ടുവരുന്നതിനുള്ള നടപടികള്‍ ഉടന്‍ സ്വീകരിക്കുമെന്നായിരുന്നു രാജ്‌നാഥ് സിങ് അന്ന് പറഞ്ഞത്.