ട്രോട്ട് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ചു

single-img
5 May 2015

Jonathan-Trottലണ്ടന്‍: ഇംഗ്ലണ്ട് ക്രിക്കറ്റ് താരം ജൊനാഥന്‍ ട്രോട്ട് കളംവിട്ടു. വിന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരയില്‍ ഫോം കണ്ടെത്താൻ കഴിയാത്തതിനെ തുടര്‍ന്നാണ് 34 കാരനായ ട്രോട്ട് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ചത്. പരമ്പരയില്‍ ആറു ഇന്നിങ്സുകളില്‍ നിന്നായി വെറും 72 റണ്‍സ് മാത്രമാണ് ട്രോട്ടിനു നേടാനായത്. പരമ്പരയിൽ അഞ്ചു തവണ രണ്ടക്കം കടക്കാന്‍ സാധിക്കാത്ത ട്രോട്ട് മൂന്ന് തവണയാണ് പൂജ്യത്തിന് പുറത്തായത്. ബുദ്ധിമുട്ടേറിയ തീരുമാനമാണിതെന്നും എന്നാല്‍ രാജ്യത്തിനായി കളിക്കുന്നതിന്‍റെ നിലവാരത്തിലേക്ക് തന്‍റെ കളി ഉയരുന്നില്ലെന്ന് തോന്നിയതിനാലാണ് രാജിയെന്നും അദ്ദേഹം വ്യക്തമാക്കി.

2013-14 സീസണിലെ ആഷസ് പരമ്പരക്കിടെയുണ്ടായ ഫോം നഷ്ടപ്പെടലും വിഷാദരോഗവും കാരണം അദ്ദേഹം അന്താരാഷ്ട്ര മത്സരത്തിൽ നിന്നും വിട്ടു നിന്നിരുന്നു. 18 മാസത്തെ ഇടവേളക്കുശേഷമാണ് വിന്‍ഡീസ് പര്യടനത്തിനുള്ള ഇംഗ്ളീഷ് ടീമിലേക്ക് താരം മടങ്ങിവന്നത്. എന്നാല്‍ ക്രീസില്‍ അദ്ദേഹത്തിന് വിജയിക്കാനായില്ല.

2009ല്‍ ഇംഗ്ളണ്ട് ജഴ്സിയില്‍ അരങ്ങേറിയ ട്രോട്ട് 51 ടെസ്റ്റ് മല്‍സരങ്ങളും 68 ഏകദിനങ്ങളും കളിച്ചിട്ടുണ്ട്. ടെസ്റ്റില്‍ 3826 റണ്‍സും ഏകദിനത്തില്‍ 2819ഉം റണ്‍സുമാണ് സമ്പാദ്യം. 226 റണ്‍സാണ് ടെസ്റ്റിലെ ഉയര്‍ന്ന സ്കോര്‍.