സർക്കാർഎഞ്ചിനിയറെ തല്ലിയ എഎപി എം.എല്‍.എയെ കാണ്മാനില്ലെന്ന് ഡല്‍ഹി പോലീസ്

single-img
5 May 2015

singന്യൂഡല്‍ഹി: സർക്കാർ എഞ്ചിനിയറെ തല്ലിയ എഎപി എം.എല്‍.എയെ കാണ്മാനില്ലെന്ന് ഡല്‍ഹി പോലീസ് മേധാവി. തിലക് നഗര്‍ എം.എല്‍.എയായ ജര്‍നേയില്‍ സിങിനെയാണ് കണാനില്ലാത്തത്.ഡല്‍ഹിയിലെ അനധികൃത കെട്ടിടം പൊളിച്ച് നീക്കാന്‍ ശ്രമിക്കുന്നതിനിടെ ജനക്കൂട്ടത്തെ ഉപയോഗിച്ച് എം.എല്‍.എ എഞ്ചിനിയറെ തല്ലിയിരുന്നു.മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ ജീവനക്കാരനായിരുന്ന അഷര്‍ മുസ്തഫക്കാണ് മർദ്ദനമേറ്റത്. കെട്ടിടം പൊളിച്ച് മാറ്റാന്‍ തനിക്ക് അനുവാദമുണ്ടെന്ന് കാണിച്ചുള്ള രേഖകള്‍ ഹാജരാക്കിയപ്പോളായിരുന്നു എം.എല്‍.എ തന്നെ തല്ലിയതെന്ന് മുസ്തഫ പറയുന്നു. എന്നാല്‍ കെട്ടിടം പൊളിച്ച് മാറ്റുന്നതിന് ഉടമക്ക് യാതൊരു അറിയിപ്പും ലഭിച്ചിരുന്നില്ലെന്നാണ് സിങിന്റെ വാദം.