ബ്രിട്ടനിലെ രാജകുമാരി കെയ്റ്റിന്റെ പ്രസവത്തെ ചൊല്ലി വിവാദം; കെയ്റ്റ് യഥാര്‍ഥത്തില്‍ പ്രസവിച്ചിട്ടില്ലെന്ന് റഷ്യന്‍ പത്രം

single-img
5 May 2015

prince-williamബ്രിട്ടനിലെ രാജകുമാരി കെയ്റ്റിന്റെ പ്രസവത്തെ ചൊല്ലി വിവാദം. വില്യം രാജകുമാരന്റെ ഭാര്യ കെയ്റ്റ് യഥാര്‍ഥത്തില്‍ പ്രസവിച്ചിട്ടില്ലെന്ന് റഷ്യന്‍ പത്രം. ചോരക്കുഞ്ഞുമായി ആശുപത്രി വിടുന്ന കെയ്റ്റിന്റെ ആരോഗ്യവും സൗന്ദര്യവും കണ്ടാണ് ഈ നിഗമനം. പ്രസവം കഴിഞ്ഞ് അഞ്ചു മണിക്കൂര്‍ തികയും മുന്‍പ് ഇത്ര ഉഷാറായി നില്‍ക്കാനും നടക്കാനും സാധിക്കില്ലെന്ന് ഒട്ടേറെ സ്ത്രീകളുടെ അഭിപ്രായങ്ങള്‍ സഹിതം കോംസൊമോള്‍സ്‌കയ പ്രവ്ദ പത്രം എഴുതിയത്.

ഒന്നുകില്‍ പ്രസവം നേരത്തെ നടന്നതാണ് അല്ലെങ്കില്‍ കെയ്റ്റ് ഇത്രയും കാലം ഗര്‍ഭിണിയായി അഭിനയിക്കുകയായിരുന്നു. വാടക ഗര്‍ഭപാത്രത്തിലാണ് കുഞ്ഞ് ജനിച്ചത് ഇതാണ് റഷ്യന്‍ പത്രത്തിന്റെ നിഗമനം.