രോഹിത് ശര്‍മ്മയ്ക്കും ജീവിതത്തില്‍ പുതിയ ഇന്നിംഗ്‌സ് , വിവാഹം ഐപിഎല്ലിന് ശേഷം

single-img
4 May 2015

unnamedസുരേഷ് റെയ്‌നയ്ക്ക് പിന്നാലെ രോഹിത് ശര്‍മ്മയ്ക്ക് ജീവിതത്തില്‍ പുതിയ ഇന്നിംഗ്‌സ്. ഐപിഎല്ലിന് ശേഷം രോഹിതിന്റെ വിവാഹം നടക്കും.
കഴിഞ്ഞദിവസം പ്രതിശ്രുതവധുവിനൊപ്പമുള്ള ചിത്രം രോഹിത് ട്വിറ്ററില്‍ ട്വീറ്റുചെയ്തു.

ബാല്യകാല സുഹൃത്തായ റിഥികയെയാണ് രോഹിത് ശര്‍മ്മ വിവാഹം കഴിക്കുന്നത്. ഇപ്പോള്‍ നടക്കുന്ന ഐപിഎല്ലിനുശേഷം വിവാഹം നടത്താനാണ് ഇരുവരുടെയും കുടുംബാംഗങ്ങള്‍ ആലോചിക്കുന്നത്. മുംബൈയിലെ ഒരു സ്‌പോര്‍ട്‌സ് ക്ലബിലെ ജീവനക്കാരിയാണ് റിഥിക. മുന്‍ ഇന്ത്യന്‍ താരം യുവരാജ് സിങിന്റെയും സുഹൃത്താണ് റിഥിക.