സര്‍ക്കാര്‍ ഫയലുകള്‍ ഗവര്‍ണ്ണറെ കാണിക്കേണ്ടതില്ലെന്ന കെജരിവാളിന്റെ തീരുമാനത്തിനെതിരെ എല്ലാ ഫയലുകളും തന്റെ മേശപ്പുറത്ത് എത്തിയിരിക്കണമെന്ന് ഗവര്‍ണറുടെ കര്‍ശന നിര്‍ദ്ദേശം

single-img
4 May 2015

40958057-arvind-kejriwal-1സര്‍ക്കാര്‍ ഫയലുകള്‍ ഗവര്‍ണറെ കാണിക്കേണ്ടതില്ലെന്നും ഫയലുകള്‍ ഗവര്‍ണറുടെ ഓഫീസിലേക്ക് അയച്ച് അദ്ദേഹത്തെ ബുദ്ധിമുട്ടിക്കേണ്ടെന്നും ഡെല്‍ഹി മുഖ്യമന്ത്രി കെജരിവാള്‍ സര്‍ക്കാര്‍ വകുപ്പുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയതിന് പിന്നാലെ ഫയലുകളെല്ലാം തന്റെ മേശമേല്‍ എത്തിയിരിക്കണശമന്ന കര്‍ശന നിര്‍മദ്ദശവുമായി ലഫ്. ഗവര്‍ണര്‍ നജീബ് ജുങ് അരവിന്ദ് ഉത്തരവിട്ടു.

സര്‍ക്കാരിന്റെ കാര്യക്ഷമത മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി എല്ലാ വകുപ്പ് മേധാവികള്‍ക്കും കഴിഞ്ഞ മാസം 29നാണ് ഫയലുകള്‍ ഗവര്‍ണറുടെ ഓഫീസിലേക്ക് അയച്ച് അദ്ദേഹത്തെ ബുദ്ധിമുട്ടിക്കേണ്ടതില്ലെന്ന് കെജ്രിവാള്‍ കത്തയച്ചത്. എന്നാല്‍ നിര്‍ദ്ദേശം നല്‍കി ഒരാഴ്ച പിന്നിടും മുമ്പേ ഗവര്‍ണര്‍ അതിനെതിരെ രംഗത്തെത്തുകയായിരുന്നു.

ഗവര്‍ണറെ സഹായിക്കുകയും നിര്‍ദ്ദേശം നല്‍കുകയും മാത്രമാണ് ഡെല്‍ഹി മുഖ്യമന്ത്രിയുടെ ജോലിയെന്നും ഡല്‍ഹിയില്‍ സര്‍ക്കാര്‍ തീരുമാനങ്ങളില്‍ പരമാധികാരം ലഫ്.ഗവര്‍ണര്‍ക്കാണെന്നും കെജിരിവാളിന് നജീബ് ജുങ് ഇന്നലെ അയച്ച കത്തില്‍ സൂചിപ്പിച്ചു. അതുമാത്രമല്ല ഒരു കാരണവശാലും തന്റെ അധികാരത്തില്‍ കൈ കടത്താന്‍ കെജിരിവാളിനെ അനുവദിക്കില്ലെന്നും ഗവര്‍ണര്‍ വ്യക്തമാക്കി. പിന്നാലെ വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് കെജ്രിവാള്‍ നല്‍കിയ ഉത്തരവ് പിന്‍വലിക്കണമെന്ന് ഗവര്‍ണര്‍ നിര്‍ദ്ദേശം നല്‍കുകയും ചെയ്തു.