പ്രധാനമന്ത്രിയും ജനസമ്പര്‍ക്കത്തിന്

single-img
4 May 2015

narendra-modi5_apഅധികാരത്തിലേറിയതിന്റെ ഒന്നാം വാര്‍ഷികം അടുത്തിരിക്കെ സര്‍ക്കാരിന്റെ നേട്ടങ്ങള്‍ കൂടുതല്‍ ജനങ്ങളിലേക്കെത്തിക്കാന്‍ ജനസമ്പര്‍ക്ക പരിപാടിയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും രംഗത്തിറങ്ങുന്നു. തന്നോടൊപ്പം തങ്ങളുടെ നിയോജകമണ്ഡലത്തിലെ ഗ്രാമങ്ങള്‍ സന്ദര്‍ശിച്ച് ജനങ്ങളുമായി സംവദിക്കാനും പൊതുയോഗങ്ങള്‍ സംഘടിപ്പിക്കാനും എല്ലാ മന്ത്രിമാര്‍ക്കും മോദി നിര്‍ദ്ദേശം നല്‍കുകയും ശചയ്തു.

കോര്‍പറേറ്റ് അനുകൂല സര്‍ക്കാരെന്ന പ്രതിച്ഛായ മാറ്റിയെടുക്കുന്നതിന്റെ ഭാഗമായി സര്‍ക്കാരിന്റെ നേട്ടങ്ങള്‍ ജനങ്ങളിലെത്തിക്കാന്‍ മോദി നേരിട്ട് ഗ്രാമങ്ങള്‍ സന്ദര്‍ശിക്കുമെന്നാണ് സൂചന. സര്‍ക്കാര്‍ അധികാരത്തിലേറി ഒരു വര്‍ഷം തികയുന്ന മെയ് 26 ന് സന്ദര്‍ശനം നടത്താനാണ് മോദിയുടെ പദ്ധതി. ദൂരദര്‍ശന്‍, ആകാശവാണി, സോഷ്യല്‍ മീഡിയ എന്നിവയെ പരമാവധി ഉപയോഗപ്പെടുത്തുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം.

വിവിധ വകുപ്പുകളിലെ മന്ത്രിമാര്‍ ദൂരദര്‍ശനില്‍ അഭിമുഖം നല്‍കുക, പ്രധാനമന്ത്രി സോഷ്യല്‍ മീഡിയ വഴി ജനങ്ങളുമായി സംവദിക്കുക, പത്ര സമ്മേളനം നടത്തുക, റേഡിയോയിലൂടെ സംവദിക്കുന്ന മന്‍ കി ബാത് ഇതിനായി ഉപയോഗപ്പെടുത്തുക തുടങ്ങിയ നിര്‍ദ്ദേശങ്ങളാണ് ഇതിന്റെ ഭാഗമായി ഉദ്യോഗസ്ഥര്‍ മുന്നോട്ടുവെച്ചിട്ടുള്ള ആശയങ്ങള്‍. മെയ് 15 മുതല്‍ 26 വരെ സര്‍ക്കാരിന്റെ നേട്ടങ്ങള്‍ വിവരിക്കുന്ന പരിപാടികള്‍ ദൂരദര്‍ശന്‍ സംപ്രേഷണം ചെയ്യുമെന്നും അറിയുന്നു.