രാജ്യം വീണ്ടും നാണംകെട്ടു, പഞ്ചാബില്‍ ഓടുന്ന ബസില്‍ വീണ്ടും പീഡന ശ്രമം

single-img
4 May 2015

rape3_090414065317_090414080644പീഡനസംഭവങ്ങള്‍ തുടര്‍ക്കഥയാകുമ്പോള്‍ രാജ്യം വീണ്ടും വീണ്ടും ലോകത്തിന് മുമ്പില്‍ നാണക്കേട് മൂലം തലകുനിക്കുകയാണ്. പതിനാലുകാരിയെ പീഡിപ്പിച്ച ശേഷം ബസ് ജീവനക്കാര്‍ ഓടുന്ന ബസില്‍ നിന്നും തള്ളിയിട്ട് കൊന്ന മോഗയ്ക്കടുത്ത് തന്നെയാണ് വീണ്ടും പീഡനശ്രമം നടന്നത്.

ഇന്നലെ രാത്രിയോടെയാണ് ഓടിക്കൊണ്ടിരിക്കുന്ന ബസിനുള്ളില്‍ യുവതിയെ സഹയാത്രികന്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. പരാതിപ്പെട്ടപ്പോള്‍ ഡ്രൈവറും കണ്ടക്ടറും യാത്രക്കാരെ രക്ഷിക്കാനാണ് ശ്രമിച്ചതെന്ന് യുവതി പരാതിയില്‍ പറയുന്നു. സംഭവത്തില്‍ ഡ്രൈവറെയും കണ്ടക്ടറെയും പോലീസ് അറസ്റ്റ് ചെയ്തു. പീഡിപ്പിക്കാന്‍ ശ്രമിച്ച യാത്രക്കാരനെ പിടികൂടിയിട്ടില്ല. സംഭവത്തെ തുടര്‍ന്ന് ബസ് നിര്‍ത്താന്‍ പോലും ഡ്രൈവര്‍ തയ്യാറായില്ല. തുടര്‍ന്ന് ഇവര്‍ പോലീസില്‍ വിളിച്ച് പരാതിപ്പെട്ടത്. തുടര്‍ന്ന് ബസിനെ പിന്തുടര്‍ന്ന് പോലീസ് ഡ്രൈവറെയും കണ്ടക്ടറെയും അറസ്റ്റ് ചെയ്യുകയായിരുന്നു.