കമ്പനിയുടമയ്ക്ക് തൊഴിലാളികളെ പിരിച്ചുവിടാന്‍ സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി വാങ്ങണമെന്ന നിയമം മാറ്റാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍

single-img
4 May 2015

labour chowk4

തൊഴില്‍ നിയമങ്ങള്‍ തൊഴിലുടമകള്‍ക്ക് അനുകൂലമായി മാറ്റിയെഴുതാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറെടുക്കുന്നു. മൂന്നുറ് പേരില്‍ താഴെ ജോലി ചെയ്യുന്ന കമ്പനികളിലും സ്ഥാപനങ്ങളിലും തൊഴിലാളികളെ പിരിച്ചുവിടാനോ കമ്പനി ലേ ഓഫ് ചെയ്യാനോ തൊഴിലുടമ സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി വാങ്ങേണ്ടതില്ലന്ന നിയമമാണ് കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവരാന്‍ ഉദ്ദേിക്കുന്നത്. കേന്ദ്ര തൊഴില്‍ മന്ത്രാലയം തയ്യാറാക്കിയ പുതിയ ലേബര്‍ കോഡ് ഓണ്‍ ഇന്‍ഡസ്ട്രിയല്‍ റിലേഷന്‍സ് ബില്ലാണ് തൊഴിലാളികളുടെ അവകാശങ്ങള്‍ പൂര്‍ണ്ണമായും ഒഴിവാക്കിയെത്തുന്നത്.

കേന്ദ്ര തൊഴില്‍ നിയമങ്ങള്‍ ലഘൂകരിക്കാനെന്ന രീതിയില്‍ ഈ മാറ്റം കൊണ്ടുവരാനാണ് കേന്ദ്ര സര്‍ക്കാര്‍ ദ്ദേശിക്കുന്നത്. സമരവും ലോക്കൗട്ടും പാടില്ലെന്നതും ഈ നിയമത്തിലുണ്ട്. ഈ നിയമം പ്രാവര്‍ത്തികമായാല്‍ വ്യവസായ മേഖലയില്‍ സമരങ്ങള്‍ക്കും മിന്നല്‍ പണിമുടക്കുകള്‍ക്കും കര്‍ശന നിയന്ത്രണം വരും. ഇതിനായി തൊഴിലുടമ തൊഴിലാളിക്ക് നിയമനം നല്‍കുമ്പോള്‍ തശന്ന പണിമുടക്ക് നടത്തില്ലെന്ന് തൊഴിലുടമയും തൊഴിലാളിയും തമ്മില്‍ കരാറില്‍ ഒപ്പിടുകയും ഇത് ലംഘിക്കുന്നത് നിയമവിരുദ്ധമായി കണക്കാക്കുകയും ചെയ്യും.

ഈ നിയമം ലംഘിച്ച് പണിമുടക്കിയാല്‍ 20,000 രൂപവരെ തൊഴിലാളി പിഴയൊടുക്കണം. മാത്രമല്ല തൊഴിലുടമയ്‌ക്കെതിരെ ക്രിമിനല്‍ നടപടിയെടുക്കാന്‍ തൊഴിലാളിക്ക് അവകാശമില്ലെന്നും സര്‍ക്കാരാണ് നടപടിയെടുക്കേണ്ടതെന്നും ബില്ലില്‍ വ്യക്തമായി വ്യവസ്ഥ ചെയ്തിട്ടുണ്ട്. മാത്രമല്ല തൊഴില്‍ മേഖലകളിലെ സമരത്തിന് ഒന്നരമാസം മുമ്പ് നോട്ടീസ് നല്‍കണമെന്നും പൊതുസേവനവുമായി ബന്ധപ്പെടുന്ന മേഖലകളിലെ പണിമുടക്കിന് രണ്ടാഴ്ച മുമ്പ് നോട്ടീസ് നല്‍കണമെന്നും ബില്ലില്‍ വയവസ്ഥ ചെയ്യുന്നുണ്ട്.

ചരിത്രത്തില്‍ ആദ്യമായി വ്യവസായ മേഖലയില്‍ ഡയ്‌സ്‌നോണ്‍ ഏര്‍പ്പെടുത്താനും പുതിയ ബില്ലില്‍ വ്യവസ്ഥ ചെയ്യുന്നു. കാരണം വ്യക്തമാക്കാതെ ജോലിക്ക് വന്നില്ലെങ്കില്‍ നടപടിയെടുക്കാം. പത്തോ കൂടുതലോപേര്‍ നോട്ടീസ് നല്‍കാതെ ജോലിയില്‍നിന്ന് വിട്ടുനിന്നാല്‍ എട്ടു ദിവസത്തെ വേതനം തടഞ്ഞുവെക്കുകയും ചെയ്യാം. പ്രസ്തുത ബില്ലില്‍ ട്രേഡു യൂണിയനുകളുടെ പ്രവര്‍ത്തനത്തെ വിലക്കുന്ന നിരവധി നിര്‍ദേശങ്ങളുമുണ്ട്.