ഇന്ത്യൻ ദുരന്ത നിവാരണ സേന രക്ഷാപ്രവർത്തനം അവസാനിപ്പിക്കണമെന്ന് നേപ്പാൾ സർക്കാർ ആവശ്യപ്പെട്ടതായി സൂചന

single-img
4 May 2015

Nepal-rescue-AP

Image:AP

ഭൂകമ്പം ദുരിതം വിതച്ച നേപ്പാളിലെ രക്ഷാപ്രവർത്തനം ഇന്ത്യൻ ദുരന്ത നിവാരണ സേന അവസാനിപ്പിച്ച് പിൻ വാ‍ങ്ങണമെന്ന് നേപ്പാൾ സർക്കാർ ആവശ്യപ്പെട്ടതായി സൂചന.നേപ്പാൾ സർക്കാരിന്റെ ആവശ്യത്തോട് ഇന്ത്യൻ ഇന്ത്യൻ ദുരന്ത നിവാരണ സേന പ്രതികരിച്ചിട്ടില്ല.7200 പേർ കൊല്ലപ്പെട്ട ഭൂകമ്പം നടന്ന ഏപ്രിൽ 26 മുതൽ ഇന്ത്യൻ ദുരന്ത നിവാരണ സേന നേപ്പാളിലുണ്ട്.ഇന്ത്യയ്ക്കൊപ്പം 34 രാജ്യങ്ങളോടും ഭൂകമ്പ രക്ഷാപ്രവര്‍ത്തനത്തില്‍ നിന്നും പിന്മാറാന്‍ നേപ്പാള്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടു.ജപ്പാന്‍, തുര്‍ക്കി, ഉക്രൈന്‍, നെതര്‍ലന്‍ഡ്സ് തുടങ്ങിയ രാജ്യങ്ങളും നേപ്പാളിലെ രക്ഷാ-ദുരിതാശ്വാസ പ്രവര്‍ത്തനങ്ങങ്ങള്‍ അവസാനിപ്പിച്ചു തുടങ്ങിയതായാണ് വിവരം.

 

ഇന്ത്യൻ ദുരന്ത നിവാരണ സേനയുടെ 50 അംഗങ്ങൾ വീതമുള്ള 16 ടീമുകളാണു നേപ്പാളിൽ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുന്നത്.രക്ഷാപ്രവര്‍ത്തനം അവസാനിപ്പിച്ച് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലേക്ക് നേപ്പാൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനു മുന്നോടിയായാണു ഇന്ത്യൻ ദുരന്ത നിവാരണ സേനയോട് രാജ്യം വിടാൻ ആവശ്യപ്പെട്ടതായും സൂചനയുണ്ട്.

ഇന്ത്യൻ മാധ്യമങ്ങൾ പ്രകൃതി ദുരന്തം റിപ്പോർട്ട് ചെയ്യുന്നതിന് പകരം കേന്ദ്ര സർക്കാരിനെ ഉയർത്തിക്കാട്ടാനാണ് ശ്രമിക്കുന്നതെന്ന ആക്ഷേപം നേരത്തെ ഉയർന്നിരുന്നു. ഇതിൽ പ്രതിഷേധിച്ച് കഴിഞ്ഞ ദിവസം #GoHomeIndianMedia എന്ന ഹാഷ് ടാഗിലൂടെ നേപ്പാൾ ജനത ട്വിറ്ററിൽ ആഞ്ഞടിച്ചിരുന്നു. കഴിഞ്ഞ ദിവസം ചില ചാനലുകൾ ഭൂകമ്പത്തിൽ എല്ലാം നഷ്ടപ്പെട്ട് ക്യാമ്പിൽ കഴിയുന്നവരോട് ജയ് മോദിയെന്ന് വിളിക്കാൻ ആവശ്യപ്പെട്ടതായി നേപ്പാളിലെ മുതിർന്ന മാധ്യമപ്രവർത്തകൻ തന്റെ ട്വീറ്റിൽ പറഞ്ഞിരുന്നു.