ജൂലൈ മുതല്‍ സഞ്ചാരികള്‍ക്ക് രാത്രിയിലും താജ്മഹല്‍ സന്ദര്‍ശിക്കാം

single-img
4 May 2015

Tajmahalഷാജഹാന്‍ ചക്രവര്‍ത്തി പൂര്‍ണചന്ദ്ര ദിവസങ്ങളില്‍ മേഹ്താബ് ബാഗില്‍നിന്നും ലോകാത്ഭുതത്തിന്റെ അഭൗമ സൗന്ദര്യമായ താജ്മഹല്‍ ആസ്വദിച്ചിരുന്നതുപോലെ ഇനി മുതല്‍ സഞ്ചാരികള്‍ക്കും അത് ദര്‍ശിക്കാം. ജൂലൈ മുതല്‍ രാത്രിയിലും സഞ്ചാരികള്‍ക്ക് മേഹ്താബ് ബാഗില്‍നിന്നുംതാജ് മഹല്‍ വീക്ഷിക്കാനുള്ള അനുമതി കേന്ദ്രസര്‍ക്കാര്‍ നല്‍ിക്കഴിഞ്ഞു. കേന്ദ്ര സാംസ്‌കാരിക-വിനോദസഞ്ചാര വകുപ്പ് മന്ത്രി മഹേഷ് ശര്‍മയാണ് ഇക്കാര്യം അറിയിച്ചത്.

ഏറ്റവും കൂടുതലാളുകള്‍ രാജ്യത്ത് സന്ദര്‍ശിക്കുന്ന ചരിത്ര സ്മാരകമായ താജിന്റെ രാത്രി സന്ദര്‍ശനം സുരക്ഷാകാരണങ്ങളാല്‍ 1999ല്‍ സുപ്രീംകോടതി രനിരോധിച്ചിരുന്നു. താജ്മഹലില്‍ രാത്രി ഏഴിനുശേഷം പ്രവേശിക്കുവാന്‍ പാടില്ലെന്നായിരുന്നു ഉത്തരവ്, ശക്തമായ ജനവികാരത്തിന്റെ അടിസ്ഥാനത്തില്‍ 2004ല്‍ ചില നിബന്ധനകള്‍ക്കു വിധേയമായി അകലെനിന്നു കാണുന്നതിനുള്ള അനുവാദം ലഭിച്ചു. താജ് മഹലിന്റെ 200മീറ്റര്‍ അകലെനിന്നും മാസത്തില്‍ അഞ്ചുദിവസം അമ്പതുപേരടങ്ങുന്ന സംഘങ്ങളായി പരമാവധി 400പേര്‍ക്കു ദര്‍ശിക്കാമെന്നായിരുന്നു നിബന്ധന.

ഈ ഒരു നിയന്ത്രണമാണ് സഞ്ചാരികളുടെ ഭൂരിപക്ഷാഭിപ്രായം മാനിച്ച് ഇപ്പോള്‍ നീക്കിയിരിക്കുന്നത്. താജ്മഹല്‍ കാണാന്‍ ആഗ്രയിലെത്തുന്ന വിനോദസഞ്ചാരികള്‍ക്കു ജലവിനോദങ്ങള്‍ ഏര്‍പ്പെടുത്തുന്നതു സംബന്ധിച്ചും മറ്റു സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിനെക്കുറിച്ചും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തിയതായി കേന്ദ്രമന്ത്രി അറിയിച്ചിട്ടുണ്ട്.