നരേന്ദ്ര മോദിയുടെ വാക്കുകളില്‍ മുസ്ലീം വിരോധം വ്യക്തമാണെന്ന് അല്‍ഖാഇദ, പ്രധാനമന്ത്രിക്ക് മുന്നറിയിപ്പുമായി വീഡിയോ

single-img
4 May 2015

0fd6a5926681df5677ae6f966bd4945d240f3f39f9c8f37a415b91d592c67e6b_largeപ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മുന്നറിയിപ്പുമായി അല്‍ഖാഇദ. നരേന്ദ്ര മോദിയുടെ വാക്കുകളില്‍ മുസ്ലീം വിരോധം വ്യക്തമാണെന്നാണ് അല്‍ഖാഇദ മുന്നറിയിപ്പ് നല്‍കുന്നത്. അല്‍ഖാഇദയുടെ വെബ്‌സൈറ്റിലെ വീഡിയോയിലാണ് നരേന്ദ്ര മോദിയെക്കുറിച്ച് പരാമര്‍ശമുള്ളത്. അല്‍ഖാഇദ കമാന്‍ഡര്‍ അസീം ഉമ്മറാണ് വീഡിയോയില്‍ സംസാരിക്കുന്നത്. ബ്ലോഗര്‍ അവിജിത് റോയിയെ കൊലപ്പെടുത്തിയത് തങ്ങളെന്ന് വീഡിയോയില്‍ അല്‍ഖാഇദ അവകാശപ്പെടുന്നുണ്ട്.

അതേസമയം മോദിക്കെതിരായ അല്‍ഖാഇദയുടെ പരാമര്‍ശം ഒരു ഭീഷണിയായി കണക്കാക്കുന്നില്ലെന്ന് ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കി. ഇതേക്കുറിച്ച് പ്രധാനമന്ത്രിയെ വിവരം ധരിപ്പിച്ചിട്ടുണ്ടെന്നും ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കി. ഭീകരാക്രമണഭീഷണിയെക്കുറിച്ച് സംസ്ഥാനങ്ങള്‍ക്കുനേരത്തെ തന്നെ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെന്നും മന്ത്രാലയം വൃത്തങ്ങള്‍ അറിയിച്ചു.