അവിഹിതം:എഎപി വനിതാ അംഗത്തിന്റെ പരാതിയിൽ കുമാർ വിശ്വാസിനെതിരെ ഡൽഹി വനിതാ കമ്മീഷൻ സമൻസ്

single-img
4 May 2015

kumar-vishwasഎഎപി നേതാവ് കുമാർ വിശ്വാസ് വിവാദത്തിൽ. ആപ്പിന്റെ വനിത അംഗത്തിന്റെ പരാതിയിൽ കുമാർവിശ്വാസിനെതിരെ ഡൽഹി വനിതാ കമ്മീഷൻ സമൻസ് അയച്ചു. താനുമായി അവിഹിതബന്ധമുണ്ടെന്ന ഗോസിപ്പുകളോട്‌ മുതിര്‍ന്ന നേതാവ്‌ കുമാര്‍ വിശ്വാസ്‌ പ്രതികരിക്കാതിരുന്നതിനെതിരെ ഒരു പ്രവര്‍ത്തക രംഗത്തുവന്നത്‌ . ഇതേ തുടർന്നാണ് കമ്മീഷന് മുൻപാകെ ഹാജരാകാനുള്ള അറിയിപ്പ് കുമാർ വിശ്വാസിന് നൽകിയത്. പെൺകുട്ടി വനിതാ കമ്മീഷനെ കൂടാതെ പോലീസ് കമ്മീഷ്ണർക്കും ഡൽഹി മുഖ്യൻ കെജ്രിവാളിനും പരാതി നൽകിയിരുന്നു. ചൊവ്വാഴിച്ചക്ക് മുമ്പ് വിശ്വാസ് കമ്മീഷനു മുൻപിൽ ഹാജരാകണം.

ഗോസിപ്പുകള്‍ നിഷേധിക്കാതിരുന്നതിനെ തുടര്‍ന്ന്‌ ഭര്‍ത്താവ്‌ തന്നെ ഉപേക്ഷിച്ചുവെന്നും പരാതിക്കാരി അറിയിച്ചിട്ടുണ്ട്‌. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ്‌ കെജ്രിവാളിനും തന്റെ ദുരവസ്‌ഥ വിശദീകരിച്ച്‌ പാര്‍ട്ടി പ്രവര്‍ത്തക കത്തെഴുതിയെങ്കിലും മറുപടിയൊന്നും നല്‍കിയില്ല.

കുമാർ വിശ്വാസ് ഇത് ആദ്യമായല്ല സ്ത്രീകളെ മോശമാക്കി ചിത്രീകരിച്ച കേസിൽ കുറ്റാരോപിതനാകുന്നത്. 2015 ഡൽഹി തിരഞ്ഞെടുപ്പിൽ അദ്ദേഹം ബിജെപി മുഖ്യമന്ത്രി സ്ഥാനാർത്ഥിയായിരുന്ന കിരൺ ബേദിക്കെതിരെ മോശമായ പരാമർശം നടത്തിയിരുന്നു. 2008 അദ്ദേഹം മലയാളിൽ നഴ്സുമാരുടെ നിറത്തെ കളിയാക്കി രംഗത്ത് വന്നിട്ടുണ്ട്.