ഭൂകമ്പത്തിൽ തകർന്ന നേപ്പാളിന് ഫെയ്‌സ്ബുക്കിന്റെ സഹായഹസ്തം; ഒരുകോടിലേറെ ഡോളർ ഉപയോക്താക്കള്‍ ഫെയ്‌സ്ബുക്ക് ദുരിതാശ്വാസഫണ്ടിലേക്ക് സഹായം നല്‍കി

single-img
4 May 2015

Mark-Zuckerberg-facebookഭൂകമ്പത്തിൽ തകർന്ന നേപ്പാളിന് ഫെയ്‌സ്ബുക്കിന്റെ സഹായഹസ്തം. ഒരുകോടിലേറെ ഡോളറാണ് രണ്ടുദിവസത്തിനുള്ളില്‍ ഉപയോക്താക്കള്‍ ഫെയ്‌സ്ബുക്കിലെ വിവിധ ദുരിതാശ്വാസഫണ്ടിലേക്ക് നല്‍കിയത്. ഏകദേശം അമ്പതുലക്ഷത്തോളം ഉപയോക്താക്കളാണ് സഹായധനം നല്‍കിയതെന്ന് ഫെയ്‌സ്ബുക്ക് പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു. ഇതിന് പുറമെ 20 ലക്ഷം ഡോളര്‍കൂടി നേപ്പാളിലെ ദുരിതാശ്വാസപ്രവര്‍ത്തനത്തിനായി നല്‍കുമെന്ന് മാര്‍ക്ക് സുക്കര്‍ബര്‍ഗിന്റെ പേരില്‍ പുറത്തിറക്കിയ പത്രക്കുറിപ്പ് വ്യക്തമാക്കുന്നു.

ഭൂകമ്പത്തിന് ശേഷം ഏകദേശം എഴുപത് ലക്ഷത്തോളം നേപ്പാള്‍ സ്വദേശികള്‍ ഫെയ്‌സ്ബുക്ക് വഴി വിദേശത്തും സ്വദേശത്തുമുള്ള തങ്ങളുടെ സുഹൃത്തുക്കളും കുടുംബാംഗങ്ങളുമായി ബന്ധപ്പെട്ടു. ഫെയ്‌സ്ബുക്കിലെ സേഫ്റ്റി ചെക്കിലാണ് 70 ലക്ഷത്തോളം നേപ്പാളികള്‍ തങ്ങള്‍ സുരക്ഷിതരാണെന്ന് രേഖപ്പെടുത്തിയത്. ഫെയ്‌സ്ബുക്കിന്റെ വെബ്ചാറ്റ് ആപ്ലിക്കേഷനായ വാട്ട്‌സ്ആപ്പ്, നേപ്പാളിലെ രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചതായും പത്രക്കുറിപ്പില്‍ പറയുന്നു.