നേപ്പാൾ ഭൂകമ്പത്തിന്റെ ഓർമ്മയ്ക്കായി “ഭൂകമ്പ ടി ഷര്‍ട്ട് “കച്ചവടവുമായ് സഹോദരങ്ങള്‍

single-img
4 May 2015

earthqauke-nepal

image credits: (Ruchir Kumar/HT Photo)

പോഖറ: നേപ്പാൾ ഭൂകമ്പത്തിൽ മരണസംഖ്യ 7000 കടന്നു. മരിച്ചവരിലധികവും വിനോദസഞ്ചാരികളായിരുന്നു. രാജ്യത്തെ പല ചരിത്രസ്മാരകങ്ങളും ഗോപുരങ്ങളും തകര്‍ന്നത് രാജ്യത്തിന്റെ പ്രധാന വരുമാനമാര്‍ഗമായ ടൂറിസത്തിനും തിരിച്ചടിയായി. എന്നാല്‍ വിനോദസഞ്ചാരികളുടെ ഇടയിൽ ഭൂകമ്പവും ഒരു കച്ചവടമാക്കാനുള്ള തിരക്കിലാണ് രണ്ടു സഹോദരന്‍മാര്‍. ‘ഭൂകമ്പ ടി ഷര്‍ട്ടുകള്‍’ വിപണിയിലിറക്കിയാണ് ഇവരുടെ പുതിയ ബിസിനസ് തന്ത്രം.

ഭൂകമ്പമുണ്ടായ തീയതിയും(ഏപ്രില്‍ 25) ഭൂകമ്പമാപിനിയിൽ രേഖപ്പെടുത്തിയ 7.9 എന്ന തീവ്രതയും ഭൂകമ്പം നടന്ന 11.56 എ.എം എന്ന സമയസൂചികയും പ്രിന്റ് ചെയ്താണ് ടി ഷര്‍ട്ടുകള്‍ പുറത്തിറക്കുന്നത്. ടി.ഷര്‍ട്ടിന് വില 500 രൂപ. ടിക്കന്‍ ലിംബു, ടെന്‍സിങ് നുര്‍ബു ഷേര്‍പ്പ എന്നിവരാണ് ഭൂകമ്പത്തെ ടി ഷര്‍ട്ടിലാക്കി വ്യാപാരം നടത്തുന്നത്.
2015/04/25 എന്ന തീയതി നേപ്പാളീസിലും ഗ്രീഗോറിയന്‍ കലണ്ടര്‍ പ്രകാരവും ടി.ഷര്‍ട്ടില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. വെള്ള, കറുപ്പ് നിറങ്ങളില്‍ എത്തിച്ച ടി ഷര്‍ട്ട് ചൂടപ്പം പോലെയാണ് വിദേശ ടൂറിസ്റ്റുകള്‍ക്കിടയില്‍ വിറ്റുപോകുന്നത്. ഭൂകമ്പമുണ്ടായതിന്റെ തൊട്ടടുത്ത ദിവസമാണ് ഈ ആശയം മനസ്സില്‍ തോന്നിയത്. സഹോദരനാണ് ഡിസൈന്‍ ചെയ്യാന്‍ സഹായിച്ചത്-ടിക്കന്‍ ലിംബു പറഞ്ഞു. 81 വര്‍ഷത്തിനുശേഷമാണ് നേപ്പാള്‍ വീണ്ടുമൊരു പ്രകൃതിക്ഷോഭത്തിനിരയാകുന്നതെന്നും ടീ- ഷര്‍ട്ടില്‍ കാണാം.