പൂവാലശല്യം കൂടുതല്‍ എറണാകുളത്ത്;സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യത്തിൽ മലപ്പുറം ജില്ല ഒന്നാമത്

single-img
4 May 2015

rape-Logo--2014ൽ ഏറ്റവും കൂടുതല്‍ സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതു മലപ്പുറം ജില്ലയിൽ. ഭര്‍തൃകുടുംബത്തിന്റെ പേരിലുള്ള 590 കേസുകള്‍ ഉള്‍പ്പെടെ 1457 കേസുകളാണ് കഴിഞ്ഞ വർഷം മലപ്പുറത്തു നിന്നു റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. 2013ല്‍ സംസ്ഥാനത്ത് ആകെ ഇത്തരം 13738 കേസുകള്‍ ഉണ്ടായിരുന്നത് 2014ല്‍ വര്‍ധിച്ച് 13880 ആയി. 19 സ്ത്രീധന മരണവും ഇതില്‍പ്പെടും. പൂവാലശല്യത്തിന്റെ പേരില്‍ ഏറ്റവും കൂടുതല്‍ കേസുകള്‍ എറണാകുളം റൂറലിലാണ്(38).  റയില്‍വേ പൊലീസ് സ്റ്റേഷനുകളില്‍ 2013ല്‍ 79 കേസുകള്‍ എന്നത് 2014 എത്തിയപ്പോള്‍ 113 ആയി.

മറ്റു പൊലീസ് ജില്ലകളില്‍ നിന്നുള്ള ആകെ കേസുകള്‍: തിരുവനന്തപുരം സിറ്റി 552, റൂറല്‍ 1255, പത്തനംതിട്ട 486, കൊല്ലം സിറ്റി 742, കൊല്ലം റൂറല്‍ 657,തൃശൂര്‍ റൂറല്‍ 1152, പാലക്കാട് 796, കോഴിക്കോട് സിറ്റി 578. കോഴിക്കോട് റൂറല്‍ 707, വയനാട് 407. കണ്ണൂര്‍ 963, കാസര്‍കോട് 623, സംസ്ഥാനത്താകെ പീഡനം (1283 കേസുകള്‍), ആലപ്പുഴ 598, ഇടുക്കി 482. കോട്ടയം 522, എറണാകുളം സിറ്റി 462, എറണാകുളം റൂറല്‍ 786. തൃശൂര്‍ സിറ്റി 542,  സ്തീത്വത്തെ അപമാനിക്കല്‍ (4357), തട്ടിക്കൊണ്ടുപോകല്‍ (145), പൂവാലശല്യം (257), സ്ത്രീധന മരണം (19) എന്നിങ്ങനെയാണ് കേസുകള്‍ തരംതിരിച്ചിട്ടുള്ളത്.

ഓരോ ഇനത്തിലും ഏറ്റവും കൂടുതല്‍ കേസുകളുള്ള ജില്ലകള്‍: പീഡനംതിരുവനന്തപുരം റൂറല്‍ (120), സ്ത്രീത്വത്തെ അപമാനിക്കല്‍തിരുവനന്തപുരം റൂറല്‍ (580), തട്ടിക്കൊണ്ടുപോകല്‍പാലക്കാട് (18), പൂവാലശല്യംഎറണാകുളം റൂറല്‍ (38), സ്ത്രീധന മരണംതിരുവനന്തപുരം റൂറല്‍ (5), ഭര്‍ത്താവിന്റെയും ബന്ധുക്കളുടെയും ക്രൂരതമലപ്പുറം (590), മറ്റു കുറ്റകൃത്യങ്ങള്‍മലപ്പുറം (407)