പൊലീസ് മേധാവിയെ നിയമിക്കുന്നതിൽ താനും മുഖ്യമന്ത്രിയും തമ്മിൽ തർക്കം ഇല്ലെന്ന് ആഭ്യന്തരമന്ത്രി

single-img
3 May 2015

images (1)പുതിയ പൊലീസ് മേധാവിയെ നിയമിക്കുന്നതിൽ താനും മുഖ്യമന്ത്രി ഉമ്മൻചാണ്ടിയും തമ്മിൽ യാതൊരു തർക്കവും ഇല്ലെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല . പുതിയ ഡി.ജി.പിയെ നിയമിക്കുന്ന കാര്യത്തിൽ യോജിച്ച തീരുമാനം ഉണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു.

നിലവിലെ ഡി.ജി.പി കെ.എസ്.ബാലസുബ്രഹ്മണ്യത്തിന് ഈ മാസം 31വരെ സേവന കാലാവധിയുണ്ട്. അതിനുശേഷം പുതിയ ഡി.ജി.പി ആരെന്നത് സംബന്ധിച്ച തീരുമാനം ഉണ്ടാവും എന്നും മന്ത്രി പറഞ്ഞു .