മെട്രോ സര്‍വീസുകള്‍ രാജ്യത്തെ ഒമ്പത് നഗരങ്ങളിലേക്ക് വ്യാപിപ്പിക്കുമെന്ന് കേന്ദ്ര നഗരവികസന മന്ത്രി വെങ്കയ്യ നായിഡു

single-img
3 May 2015

downloadമെട്രോ സര്‍വീസുകള്‍ രാജ്യത്തെ ഒമ്പത് നഗരങ്ങളിലേക്ക് വ്യാപിപ്പിക്കുമെന്ന് കേന്ദ്ര നഗരവികസന മന്ത്രി വെങ്കയ്യ നായിഡു.ഇതിനായി 83,000 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നതെന്നും പദ്ധതി കേന്ദ്രസര്‍ക്കാറിന്റെ പരിഗണനയിലാണെന്നും കേന്ദ്രമന്ത്രി പറഞ്ഞു. നാഗ്പുര്‍, അഹമ്മദാബാദ്, ലക്‌നൗ, പുണെ, വിജയവാഡ തുടങ്ങി ഒമ്പത് നഗരങ്ങള്‍ കേന്ദ്രത്തിന്റെ പരിഗണനയിലുണ്ട്. ബെംഗളൂരുവില്‍ പീനിയ-നാഗസാന്ദ്ര മെട്രോ സര്‍വീസ് ഉദ്ഘാടനം ചെയ്തശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. അടുത്ത അഞ്ചുവര്‍ഷത്തിനുള്ളില്‍ നഗരവികസനത്തിനായി കേന്ദ്രസര്‍ക്കാര്‍ ഒരു ലക്ഷം കോടി രൂപ ചെലവാക്കുമെന്നും അദ്ദേഹം പറഞ്ഞു. മെട്രോ കൊച്ചുകള്‍ കയറ്റുമതിക്കുള്ള ഓര്‍ഡറുകളും ലഭിച്ചിട്ടുണ്ടെന്നും കേന്ദ്രമന്ത്രി അറിയിച്ചു.