‘അനോണിമസ് ലോഗിന്‍’ സംവിധാനവുമായി ഫേസ്ബുക്ക്

single-img
3 May 2015

fbന്യൂയോര്‍ക്ക്: ‘അനോണിമസ് ലോഗിന്‍’ സംവിധാനം ഫേസ്ബുക്ക് ആരംഭിച്ചു. മൂന്നാം കക്ഷിയുടെ ആപ്ലികേഷനുകള്‍ ഫേസ്ബുക്ക് ഉപയോഗിച്ച് ലോഗിന്‍ ചെയ്യുന്നത് കാരണം സ്വാകാര്യ വിവരങ്ങള്‍ ചോരാതെ സൂക്ഷിക്കുന്നതിനാണ് ഫെയ്‌സ്ബുക്ക് ശ്രമം. വ്യക്തിപരമായ വിവരങ്ങള്‍ നല്‍കാതെ തന്നെ ആപ്പുകളിലേക്ക് ലോഗിന്‍ ചെയ്യാന്‍ ഇത് സഹായിക്കും.

ആപ്പുകളില്‍ വിവരം പങ്കിടാന്‍ ഫെയ്‌സ്ബുക്ക് ലോഗിന്‍ ഉപയോഗിക്കുമ്പോള്‍, പുതിയ സംവിധനം അനുസരിച്ച് ഏതൊക്കെ വ്യക്തിപരമായ വിവരങ്ങള്‍ ആ ആപ്പിലെത്തണമെന്ന് ഫേസ്ബുക്ക് ഉപയോക്താവിന് തന്നെ തീരുമാനിക്കാന്‍ സാധിക്കും. ഒരു വര്‍ഷം നീണ്ട പരീക്ഷണങ്ങള്‍ക്ക് ഒടുവിലാണ് ഇത് ഇപ്പോള്‍ ഉപയോക്താക്കള്‍ക്കായി എത്തുന്നത്.