പശുവിന്റെ പേരിൽ ഡിപ്ലോമ കോഴ്‌സിനുള്ള പരീക്ഷ ഹാള്‍ ടിക്കറ്റ്

single-img
3 May 2015

cow-hall-ticketശ്രീനഗര്‍:  ആധാർകാർഡിന് പിന്നാലെ പശുവിന്റെ പേരിൽ പരീക്ഷയുടെ ഹാള്‍ ടിക്കറ്റും. ജമ്മു കാശ്മീരിലാണ് പശുവിനു പോളിടെക്‌നിക് ഡിപ്ലോമ കോഴ്‌സിനായുള്ള പ്രവേശന പരീക്ഷയുടെ ഹാള്‍ ടിക്കറ്റ് ലഭിച്ചത്. കാശ്മീരിലെ ബോര്‍ഡ് ഓഫ് പ്രഫഷണല്‍ എന്‍ട്രന്‍സ് എക്‌സാമിനേഷന്‍സ് നടത്തുന്ന പരീക്ഷയിൽ കച്ചിര്‍ ഗാവ് എന്ന പശുവിനാണു ഹാള്‍ ടിക്കറ്റ് ലഭിച്ചിരിക്കുന്നത്.

പിതാവിന്റെ സ്ഥാനത്തു റെഡ് ബുള്‍ എന്നും രേഖപ്പെടുത്തിയിട്ടുണ്ട്. മേയ് 10ന് നടക്കുന്ന പരീക്ഷയിൽ ബെമിനയിലെ ഗവണ്‍മെന്റ് ഡിഗ്രി കേളേജാണു പശുവിനു പരീക്ഷാ കേന്ദ്രം അനുവദിച്ചിട്ടുള്ളത്. കാശ്മീര്‍ നിയമസഭയില്‍ പ്രതിപക്ഷ എംഎല്‍എ പശുവിന്റെ ഹാള്‍ ടിക്കറ്റിന്റ കോപ്പിയുമായി എത്തിയപ്പോഴാണു സംഭവം പുറത്തറിയുന്നത്. എന്നാല്‍ ഓണ്‍ ലൈനായാണു പരീക്ഷയ്ക്കു അപേക്ഷ ക്ഷണിച്ചതെന്നും ആരോ പശുവിന്റെ പേരില്‍ അപേക്ഷ നല്‍കിയതാണു പ്രശ്‌നത്തിനു കാരണമെന്നുമാണു സര്‍ക്കാരിന്റെ വിശദീകരണം.

പശുവിന്റേയും മനുഷ്യന്റെയും ഫോട്ടോ തിരിച്ചറിയുന്നതനുള്ള കഴിവ് സോഫ്റ്റ് വെയറിനുമുണ്ടായിരുന്നില്ല. ഹാള്‍ ടിക്കറ്റില്‍ പ്രവേശന പരീക്ഷാ കമ്മീഷണറുടെ ഒപ്പുമുണ്ട്. എന്നാല്‍ ഒപ്പ് താന്‍ നേരിട്ട് ഇട്ടതല്ലെന്നും അത് കംപ്യൂട്ടര്‍ വഴിയാണെന്നുമായിരുന്നു കമ്മീഷണറുടെ വിശദീകരണം.