പീഡനശ്രമം ചെറുത്തതിനെ തുടര്‍ന്ന് ബസ്സില്‍ നിന്ന് തള്ളിയിട്ട് പെണ്‍കുട്ടിയെ കൊലപെടുത്തിയ സംഭവം ദൈവത്തിന്റെ വിധി:പഞ്ചാബ് വിദ്യാഭാസ മന്ത്രി

single-img
2 May 2015

Moga-molestation-PTIപഞ്ചാബിൽ പീഡനശ്രമം ചെറുത്തതിനെ തുടര്‍ന്ന് ബസ്സില്‍ നിന്ന് തള്ളിയിട്ട് പെണ്‍കുട്ടിയെ കൊലപെടുത്തിയ
അപകടം ദൈവത്തിന്റെ വിധിയാണെന്നും ഇത് തടയാന്‍ ആര്‍ക്കും സാധിക്കില്ലെന്നുമുള്ള പഞ്ചാബ് വിദ്യാഭാസ മന്ത്രി സുര്‍ജിത് സിംഗ് രാഖ്റയുടെ പ്രസ്താവന വിവാദമായി. പെണ്‍കുട്ടിക്കുണ്ടായ അപകടം ദൈവനിശ്ചയമാണ്. ഇത് തടയാന്‍ ആര്‍ക്കും സാധിക്കില്ലായിരുന്നുവെന്നും മന്ത്രി പറഞ്ഞു.

അതേസമയം മോഗ പീഡനത്തില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പഞ്ചാബില്‍ തീവണ്ടികള്‍ തടഞ്ഞു. നേരത്തെ പഞ്ചാബ് സര്‍ക്കാര്‍ പ്രഖ്യാപിച്ച ഇരുപത് ലക്ഷം രൂപ സഹായധനവും ജോലിയും പെണ്‍കുട്ടിയുടെ കുടുംബം നിരസിച്ചിരുന്നു.