ലോക നേതൃരാജ്യമെന്ന് അവകാശപ്പെടുന്ന അമേരിക്കയില്‍ 1.6 കോടി കുട്ടികള്‍ പട്ടിണിക്കാര്‍

single-img
2 May 2015

abc_wn_hunger_110817_wgലോക നേതൃരാജ്യമെന്ന അവകാശവാദം ഉന്നയിക്കുന്നുവെങ്കിലും അമേരിക്കയില്‍ 1.6 കോടി കുട്ടികള്‍ പട്ടിണിക്കാരാണെന്ന് മോഡലും നടിയും ഗായികയുമായ സ്‌കാര്‍ലെറ്റ് ജൊഹാന്‍സണ്‍. തന്റെ അനുഭവങ്ങള്‍ പട്ടിണിക്കെതിരായ ബോധവത്കരണത്തിന്റെ ഭാഗമായി വിശദമാക്കുകയായിരുന്നു നടി.

അമേരിക്കയില്‍ ജനിക്കുന്ന അഞ്ചില്‍ ഒരു കുഞ്ഞ് പട്ടിണിയോട് പോരാടിയാണ് വളരുന്നതെന്നും, പക്ഷേ രാജ്യത്ത് ലക്ഷക്കണക്കിന് രൂപയുടെ ഭക്ഷണം പാഴാക്കപ്പെടുന്‌പോഴാണ് ഈ സ്ഥിതിയെന്നും അവര്‍ പറഞ്ഞു. ശക്തമായ ബോധവത്കരണമുണ്ടെങ്കില്‍ മാത്രമേ ഈ നില മറികടക്കാനാകുവെന്നും അവര്‍ പറഞ്ഞു.

അടുത്ത ഭക്ഷണം എപ്പോള്‍ ലഭിക്കുമെന്ന ഉറപ്പ് പോലുമില്ലാതെയാണ് രാജ്യത്തിന്റെ ഭാവി പൗരന്മാരുടെ വളര്‍ച്ച. ഈ സ്ഥിതിക്കെതിരെ ഒറ്റക്കെട്ടായി പോരാടണമെന്നും അവര്‍ പറഞ്ഞു. കുട്ടിക്കാലത്ത് താനും പൊതു സമൂഹത്തില്‍നിന്ന് ലഭിച്ച സഹായം കൊണ്ടാണ് വിശപ്പകറ്റിയിരുന്നതെന്ന് അവര്‍ ഓര്‍മിപ്പിക്കുകയും ചെയ്തു.