പഞ്ചാബിലെ മോഗ ജില്ലയില്‍ വീണ്ടും കൂട്ടബലാത്സംഗം;11 പേര്‍ക്കെതിരെ പോലീസ് കേസെടുത്തു

single-img
1 May 2015

253086-rape3പഞ്ചാബിലെ മോഗ ജില്ലയില്‍ വീണ്ടും കൂട്ടബലാത്സംഗം. ഭര്‍ത്താവിന്റെ സുഹൃത്തുക്കളടക്കം 11 പേര്‍ ചേര്‍ന്ന് തട്ടിക്കൊണ്ടുപോയി ബലാത്സംഗത്തിന് ഇരയാക്കിയതായി യുവതി പോലീസിന് പരാതി നല്‍കി. സംഭവത്തിന്റെ ദൃശ്യങ്ങള്‍ അക്രമികള്‍ പകര്‍ത്തിയെന്നും യുവതി പരാതിയില്‍ പറയുന്നു. 11 പേര്‍ക്കെതിരെ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്.