ഇന്ധന വില വർദ്ധിപ്പിച്ചു;പെട്രോളിന് 3.96 രൂപയും ഡീസലിന് 2.37 രൂപയും കൂട്ടി

single-img
1 May 2015

imagesഇന്ധന വില എണ്ണക്കമ്പനികൾ വർദ്ധിപ്പിച്ചു. പെട്രോളിന് 3.96 രൂപയും ഡീസലിന് 2.37 രൂപയുമാണ് കൂട്ടിയത്. പുതുക്കിയ നിരക്ക് വ്യാഴാഴ്ച അര്‍ധരാത്രിയോടെ നിലവില്‍വന്നു. അന്താരാഷ്ട്ര വിപണിയിൽ അസംസ്കൃത എണ്ണവില ഉയർന്നതാണ് ഇന്ധനവില വർദ്ധിപ്പിക്കാൻ കാരണം. വ്യാഴാഴ്ച വൈകിട്ട് ചേർന്ന എണ്ണക്കന്പികളുടെ യോഗമാണ് വില വർദ്ധിപ്പിക്കാൻ തീരുമാനിച്ചത്.പ്രാദേശിക നികുതികള്‍ കൂടി കണക്കിലെടുക്കുമ്പോള്‍ കേരളത്തിലെ നിരക്കില്‍ മാറ്റംവരും. ഏപ്രിൽ മാസത്തിൽ രണ്ട് തവണ പെട്രോൾ-ഡീസൽ വില കുറച്ചിരുന്നു.